'ഈ 90 മിനിറ്റാവും അവര്‍ എല്ലാം മറക്കുക'; യുക്രൈനില്‍ നിന്ന് പിന്മാറണം; പുടിനോട് പെലെ

'ഈ സംഘര്‍ഷം ക്രൂരതയാണ്. വേദനയും ഭയവും ഭീകരതയും മാത്രമാണ് ഇത് സൃഷ്ടിക്കുന്നത്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സാവോ പോളോ: യുക്രൈനിലെ അധിനിവേഷം അവസാനിപ്പിക്കണം എന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനോട് ആവശ്യപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം പെലെ. ലോകകപ്പ് പ്ലേഓഫ് സെമിയില്‍ യുക്രൈന്‍ ടീം സ്‌കോട്ട്‌ലന്‍ഡിനെ നേരിടുന്നതിന് മുന്‍പായാണ് പെലെയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

തങ്ങളുടെ രാജ്യത്തെ വിഴുങ്ങിയ ദുരന്തത്തെ ഇന്ന് ഈ 90 മിനിറ്റ് നേരത്തേക്ക് എങ്കിലും മറക്കാനാവും യുക്രൈന്‍ ജനത ശ്രമിക്കുക, പുടിനുള്ള കത്തില്‍ പെലെ പറയുന്നു. കളിയില്‍ സ്‌കോട്ട്‌ലന്‍ഡിനെ 3-1ന് യുക്രൈന്‍ തോല്‍പ്പിച്ചു. ഞായറാഴ്ച വെയില്‍സ് ആണ് യുക്രൈന്റെ എതിരാളി. ഇവിടെ ജയിച്ചാല്‍ ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, യുഎസ്, ഇറാന്‍ എന്നീ ടീമുകള്‍ക്കൊപ്പം യുക്രൈനും ഖത്തറിലേക്ക് എത്തും. 

ഒരു അഭ്യര്‍ഥന മുന്‍പില്‍ വെക്കാനുള്ള അവസരമായാണ് ഇന്നത്തെ മത്സരം ഞാന്‍ ഉപയോഗിക്കുന്നത്. ഈ അധിനിവേശം അവസാനിപ്പിക്കു. ഈ തുടരുന്ന ആക്രമണത്തിന് ഒരു ന്യായീകരണവും ഇല്ല. ഈ സംഘര്‍ഷം ക്രൂരതയാണ്. വേദനയും ഭയവും ഭീകരതയും മാത്രമാണ് ഇത് സൃഷ്ടിക്കുന്നത്, ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പെലെ പറയുന്നു. 

രാജ്യങ്ങളെ വേര്‍തിരിക്കാന്‍ മാത്രമാണ് യുദ്ധങ്ങള്‍. കുരുന്നുകളുടെ സ്വപ്‌നങ്ങളെ തകര്‍ക്കുന്ന, കുടുംബങ്ങളെ ഇല്ലാതാക്കുന്ന, നിരപരാധികളെ കൊന്നൊടുക്കുന്ന ഈ യുദ്ധങ്ങളെ ന്യായീകരിക്കാന്‍ ഒരു ആശയസംഹിതയ്ക്കുമാവില്ല. ഈ സംഘര്‍ഷത്തിന് അറുതി വരുത്താനുള്ള അധികാരം നിങ്ങളുടെ കൈകളിലാണ്. മോസ്‌കോയില്‍ വെച്ച് ഞാന്‍ ഹസ്തദാനം നല്‍കിയ ഈ കരങ്ങള്‍ക്ക്, പെലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com