'നേഷന്‍സ് ലീഗ് അപ്രധാനം', പിന്നാലെ ബെല്‍ജിയത്തെ 4-1ന് പൊട്ടിച്ച് നെതര്‍ലന്‍ഡ്‌സ്; ഡിബ്രുയ്‌ന് ട്രോള്‍ മഴ

എന്റെ കണ്ണില്‍ യുവേഫ നേഷന്‍സ് ലീഗ് അപ്രധാനമാണ്. നീണ്ട, പ്രയാസമേറിയ സീസണിന് ശേഷം മഹത്വവത്കരിക്കപ്പെട്ട സൗഹൃദമത്സരങ്ങള്‍
നെതര്‍ലന്‍ഡ്‌സ് താരം ബെര്‍ഗ്‌വിന്നില്‍ നിന്ന് പന്തെടുക്കാന്‍ ശ്രമിക്കുന്ന കെവിന്‍ ഡിബ്രുയ്ന്‍/ഫോട്ടോ: എഎഫ്പി
നെതര്‍ലന്‍ഡ്‌സ് താരം ബെര്‍ഗ്‌വിന്നില്‍ നിന്ന് പന്തെടുക്കാന്‍ ശ്രമിക്കുന്ന കെവിന്‍ ഡിബ്രുയ്ന്‍/ഫോട്ടോ: എഎഫ്പി

ബ്രസ്സല്‍സ്:  ഏതാനും ദിവസം മുന്‍പാണ് യുവേഫ നേഷന്‍സ് ലീഗ് അപ്രധാനമാണ് എന്ന കെവിന്‍ ഡിബ്രുയ്‌നിന്റെ പരാമര്‍ശനം വന്നത്. പിന്നാലെ നെതര്‍ലന്‍ഡ്‌സിനോട് 1-4ന് തോറ്റതോടെ ട്രോള്‍ മഴയാണ് ബെല്‍ജിയത്തിന്റെ മുന്നേറ്റ നിര താരത്തെ മൂടിയെത്തുന്നത്. 

എന്റെ കണ്ണില്‍ യുവേഫ നേഷന്‍സ് ലീഗ് അപ്രധാനമാണ്. നീണ്ട, പ്രയാസമേറിയ സീസണിന് ശേഷം മഹത്വവത്കരിക്കപ്പെട്ട സൗഹൃദമത്സരങ്ങള്‍. ഞാന്‍ അതിനെ കാര്യമായി കാണുന്നില്ല എന്നാണ് യുവേഫ നേഷന്‍സ് ലീഗിനെ കുറിച്ച് കെവിന്‍ ഡിബ്രുയ്ന്‍ പറഞ്ഞത്. 

പിന്നാലെ വന്ന ബെല്‍ജിയത്തിന്റെ യുവേഫ നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് വഴങ്ങിയത് കനത്ത തോല്‍വി. അതും സ്വന്തം തട്ടകത്തിലെന്നത് ലോകകപ്പിന് മുന്‍പ് ബെല്‍ജിയത്തിന്റെ ആത്മവിശ്വാസം തകര്‍ക്കും. 51,65 മിനിറ്റുകളില്‍ വന്ന മെംഫിസ് ഡിപായുടെ ഇരട്ട ഗോളാണ് ഹോളണ്ടിനെ തകര്‍പ്പന്‍ ജയത്തിലേക്ക് എത്തിച്ചത്. 

കളിക്കിടയില്‍ മുന്നേറ്റ നിര താരം റൊമേലു ലുകാക്കു പരിക്കേറ്റ് പോയതും ബെല്‍ജിയത്തിന് തിരിച്ചടിയായി. 40ാം മിനിറ്റില്‍ ബെര്‍ഗ്വിന്‍ ആണ് നെതര്‍ലന്‍ഡ്‌സിനായി അക്കൗണ്ട് തുറന്നത്. 61ാം മിനിറ്റില്‍ ഡുംഫ്രീസും വല കുലുക്കി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് ബെല്‍ജിയും ആശ്വാസ ഗോളിലേക്ക് എത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com