'കോഹ്‌ലി ക്യാപ്റ്റനാവണം'; രോഹിത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ മുറവിളിയുമായി ആരാധകര്‍

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ ഋഷഭ് പന്താണ് ഇന്ത്യയെ നയിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

എഡ്ജ്ബാസ്റ്റണ്‍: രോഹിത് ശര്‍മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിരാട് കോഹ് ലിയെ ക്യാപ്റ്റനാക്കണമെന്ന മുറവിളിയുമായി ആരാധകര്‍. ഇംഗ്ലണ്ടിന് എതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ കോഹ്‌ലി ഇന്ത്യയെ നയിക്കണം എന്ന ആവശ്യമാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഉയര്‍ത്തുന്നത്. 

കെ എല്‍ രാഹുലും ടീമില്‍ ഇല്ലാത്ത സാഹചര്യത്തില്‍ വിരാട് കോഹ്‌ലി, ഋഷഭ് പന്ത് എന്നീ പേരുകളാണ് ക്യാപ്റ്റന്‍സിയില്‍ ടീം മാനേജ്‌മെന്റിന് മുന്‍പിലുള്ളത്. ഇതില്‍ കോഹ് ലിക്കാണ് പരിചയസമ്പത്തിന്റെ മുന്‍തൂക്കം. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ ഋഷഭ് പന്താണ് ഇന്ത്യയെ നയിച്ചത്. എന്നാല്‍ ടെസ്റ്റില്‍ പന്തിന്റെ കൈകളിലേക്ക് ക്യാപ്റ്റന്‍സി നല്‍കാന്‍ ടീം മാനേജ്‌മെന്റ് ധൈര്യം കാണിക്കുമോ എന്നും അറിയണം. കോവിഡ് പോസിറ്റീവ് ആയാല്‍ 5 ദിവസം ഐസൊലേഷനില്‍ കഴിയണം എന്നാണ് ചട്ടം. ജൂലൈ ഒന്നിന് മുന്‍പ് രോഹിത്തിന് ടീമിനൊപ്പം ചേരാനുള്ള സാധ്യത വിരളമാണ്. 

സന്നാഹ മത്സരത്തില്‍ കോഹ് ലി അര്‍ധ ശതകം കണ്ടെത്തിയിരുന്നു. 98 പന്തില്‍ നിന്ന് 67 റണ്‍സ് എടുത്താണ് കോഹ് ലി മടങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സ് ആണ് ഇന്ത്യന്‍സ് കണ്ടെത്തിയത്. 366 റണ്‍സിന്റെ ലീഡാണ് ലെസ്റ്ററിന് എതിരെ ഇന്ത്യക്കുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com