'നെയ്മറെ വിങ്ങില്‍ കളിപ്പിക്കുന്നവര്‍ കഴുതകള്‍'; തുറന്നടിച്ച് ബ്രസീല്‍ കോച്ച്
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th June 2022 01:10 PM |
Last Updated: 29th June 2022 01:10 PM | A+A A- |

നെയ്മര്‍
റിയോ ഡി ജനീറോ: നെയ്മറെ വിങ്ങില്‍ കളിപ്പിക്കുന്ന പരിശീലകരെ താന്‍ കഴുത എന്നാവും വിളിക്കുകയെന്ന് ബ്രസീല്‍ കോച്ച് ടിറ്റേ. മുന്നേറ്റത്തില്‍ മധ്യനിരയില്‍ കളിക്കുമ്പോള്‍ നെയ്മര്‍ കൂടുതല്‍ പിഴവുകള്‍ വരുത്തുന്നു എന്ന വിമര്‍ശനങ്ങള്‍ ടിറ്റേ തള്ളി.
പിഎസ്ജിയിലും ബ്രസീലിനായും മുന്നേറ്റത്തിലെ മധ്യത്തിലാണ് നെയ്മര്‍ കളിക്കുന്നത്. ബാഴ്‌സയില്‍ കളിക്കുമ്പോള്‍ ഇടത് വിങ്ങിലായിരുന്നു താരത്തിന്റെ സ്ഥാനം. മധ്യത്തിലേക്ക് വരുമ്പോള്‍ നെയ്മര്‍ കൂടുതല്‍ പിഴവുകള്‍ വരുത്തുന്നതായാണ് ഇവര്‍ പറയുന്നത്. എന്നാല്‍ തന്റെ പൊസിഷനാണ് കൂടുതല്‍ പിഴവുകളിലേക്ക് നെയ്്മറെ തള്ളിവിടുന്നത്. കാരണം അവിടെ നിന്ന് നെയ്മര്‍ വരുത്തുന്ന ക്രിയാത്മകമായ നീക്കങ്ങള്‍ വളരെ നിര്‍ണായകമാണ്, ടിറ്റേ ചൂണ്ടിക്കാണിച്ചു.
നെയ്മറെ ഒരു പരിശീലകന്‍ വിങ്ങില്‍ കളിപ്പിച്ചാല്‍ ഞാന്‍ അയാളെ കഴുത എന്ന് വിളിക്കും. കാരണം ഇതുപോലെ കഴിവുള്ളൊരു താരത്തിന്റെ ക്രിയാത്മകത പരിമിതപ്പെടുത്തുന്നതാണ് ആ പൊസിഷന്‍. സര്‍ഗാത്മകത സ്ഥിരമായി ഉണ്ടാകുന്നതല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് യാദൃശ്ചികമായാണ് അതുണ്ടാവുന്നത് എന്നും ടിറ്റേ ചൂണ്ടിക്കാണിച്ചു.
അതിനിടയില്‍ നെയ്മറെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നോട്ടമിടുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് പോയാല്‍ നെയ്മറെ ലക്ഷ്യമിടാനാണ് യുനൈറ്റഡിന്റെ നീക്കം എന്നാണ് സൂചന. ചെല്‍സിയിലേക്ക് വരാന്‍ തിയാഗോ സില്‍വ നെയ്മറെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
'എന്റെ ചെറിയ കൂട്ടുകാരനൊപ്പം', നാന്‍ഡോസില്‍ അര്‍ജുനും വ്യാറ്റും; ഫോട്ടോ വൈറല്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ