ഖത്തർ ലോകകപ്പ്; ‘ബൈജൂസ്‘ ഔദ്യോഗിക സ്പോൺസർ

കായിക മേഖലയിൽ ബൈജൂസ് സ്പോൺസർഷിപ്പ് കരാർ സ്വന്തമാക്കുന്നത് ഇതാദ്യമായല്ല. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് അവകാശം ബൈജൂസിനാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഖത്തറിൽ ഈ വർഷം അവസാനം നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർമാരായി ബൈജൂസ് ആപ്പിനെ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് ഫിഫ ലോകകപ്പിന്റെ പ്രധാന സ്പോൺസറാകുന്ന ആദ്യ കമ്പനിയാണ് മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ ബൈജൂസ് ലേണിങ് ആപ്ലിക്കേഷൻ. 

കായിക മേഖലയിൽ ബൈജൂസ് സ്പോൺസർഷിപ്പ് കരാർ സ്വന്തമാക്കുന്നത് ഇതാദ്യമായല്ല. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് അവകാശം ബൈജൂസിനാണ്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക സ്പോൺസറും ബൈജൂസായിരുന്നു.

‘ഖത്തറിൽ ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറെന്ന നിലയിൽ ലോക വേദിയിൽ ഇക്കുറി ഇന്ത്യയെ ബൈജൂസ് പ്രതിനിധീകരിക്കുന്ന വിവരം വളരെ സന്തോഷത്തെ അറിയിക്കുന്നു. രാജ്യാന്തര തലത്തിൽ ഫിഫ ലോകകപ്പിന്റെ സ്പോൺസറാകുന്ന ആദ്യ എഡ്ടെക് ബ്രാൻഡെന്ന നേട്ടവും ബൈജൂസിനു സ്വന്തം’ – ബൈജൂസ് ട്വിറ്ററിൽ കുറിച്ചു.

‘ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫിഫ ലോകകപ്പ് സ്പോൺസർ ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. ഇതുപോലൊരു രാജ്യാന്തര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരത്തിലും വിദ്യാഭ്യാസവും സ്പോർട്സും ചേർത്തുവയ്ക്കാൻ സാധിക്കുന്നതിലും സന്തോഷം. സ്പോർട്സിന് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. അത് ലോകമെമ്പാടുമുള്ള ആളുകളെ ഒരേ ചരടിൽ ബന്ധിപ്പിക്കുന്നു. ഫുട്ബോൾ കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതുപോലെ, ഓരോ കുട്ടിയുടെയും ജീവിതത്തിൽ വിദ്യാഭ്യാസത്തോടുള്ള ഇഷ്ടം വളർത്താൻ ഈ കൂട്ടുകെട്ടിലൂടെ ബൈജൂസിനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ – ബൈജു രവീന്ദ്രൻ വ്യക്തമാക്കി.

ഈ വർഷം നവംബർ 21 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഡിസംബർ 18 നാണ് ഫൈനൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com