ആളുകള്‍ കടിക്കാന്‍ ആഗ്രഹിക്കുന്ന സ്‌ട്രോബെറിയാണ് ഞാന്‍; സുന്ദരനായിരിക്കുന്നതും ഗുണം ചെയ്യും: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 03:26 PM  |  

Last Updated: 17th November 2022 03:28 PM  |   A+A-   |  

cristiano_ronaldo

ഫോട്ടോ: എഎഫ്പി(ഫയല്‍)

 

ലിസ്ബണ്‍: ആളുകള്‍ കഴിക്കാനാഗ്രഹിക്കുന്ന സ്‌ട്രോബെറിയാണ് താനെന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോള്‍ താരമായത് കൊണ്ട് മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ തനിക്ക് ഇത്രയും ഫോളോവേഴ്‌സ് ഉണ്ടാവുന്നത് എന്ന് ചൂണ്ടിയാണ് ക്രിസ്റ്റിയാനോയുടെ വാക്കുകള്‍. 

പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഞാന്‍ ഫുട്‌ബോള്‍ നന്നായി കളിക്കുന്നത് കൊണ്ട് മാത്രമല്ല ആളുകള്‍ എന്നെ ഫോളോ ചെയ്യുന്നത്. ബാക്കി കാര്യങ്ങളും പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കാണാന്‍ സുന്ദരനാണ് എന്നതും ഗുണം ചെയ്യും. ആളുകള്‍ കടിക്കാന്‍ ആഗ്രഹിക്കുന്ന സ്‌ട്രോബെറിയാണ് ഞാന്‍, ക്രിസ്റ്റിയാനോ പറയുന്നു. 

മാഞ്ചസ്റ്റര്‍ സിറ്റി തന്നെ സ്വന്തമാക്കാന്‍ തയ്യാറായി മുന്‍പോട്ട് വന്നത് ഞെട്ടിച്ചതായും ക്രിസ്റ്റിയാനോ പറയുന്നു. എന്റെ ചരിത്രം നോക്കുമ്പോള്‍, എന്റെ ഹൃദയം, എന്റെ വികാരം...അതെല്ലാമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തെ എത്തിച്ചത്. പിന്നെ സര്‍ അലക്‌സ് ഫെര്‍ഗൂസനും. ഹൃദയമാണ് ആ സമയം സംസാരിച്ചത്. ഹൃദയം വലിയ സ്വരത്തിലാണ് ആ സമയം സംസാരിച്ചത്. ആ നിമിഷം മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുണ്ടായ വ്യത്യാസം അതായിരുന്നു, ക്രിസ്റ്റ്യാനോ പറയുന്നു. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വഞ്ചിച്ചതായാണ് അഭിമുഖത്തിന്റെ ആദ്യ ഭാഗത്ത് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് തനിക്ക് ബഹുമാനം ഇല്ലെന്നും തന്നെ ബഹുമാനിക്കാത്തൊരാളെ താനും ബഹുമാനിക്കില്ലെന്നാണ് ക്രിസ്റ്റിയാനോ തുറന്നടിച്ചത്. ക്ലബിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് പദവിയിലിരിക്കുന്ന രണ്ട് മൂന്ന് പേരും ക്ലബില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായി ക്രിസ്റ്റ്യാനോ ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഞാന്‍ പോര്‍ച്ചുഗലിനൊപ്പം, ക്രിസ്റ്റ്യാനോയാണ് പ്രിയപ്പെട്ട താരം'; യുവരാജ് സിങ് പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ