'മൂന്ന് മണിക്കൂര്‍ ബിയര്‍ ഇല്ലാതെ ഫാന്‍സിന് അതിജീവിക്കാനാവും'; ഫിഫ തലവന്‍ ഇന്‍ഫന്റിനോ

ബിയര്‍ കുടിക്കാതെ ഒരു ദിവസം മൂന്ന് മണിക്കൂര്‍ അതിജീവിക്കാന്‍ ആരാധകര്‍ക്ക് കഴിയുമെന്ന് ഫിഫ പ്രസിഡന്റ് ഇന്‍ഫന്റിനോ
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ബിയര്‍ കുടിക്കാതെ ഒരു ദിവസം മൂന്ന് മണിക്കൂര്‍ അതിജീവിക്കാന്‍ ആരാധകര്‍ക്ക് കഴിയുമെന്ന് ഫിഫ പ്രസിഡന്റ് ഇന്‍ഫന്റിനോ. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ ബിയര്‍ വില്‍പ്പന നിരോധിച്ചതിന് പിന്നാലെയാണ് ഫിഫ പ്രസിഡന്റിന്റെ വാക്കുകള്‍. 

ഒരു ദിവസം മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിക്കാതിരുന്നാലും അതിജീവിക്കാനാവും എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. ഫ്രാന്‍സിനും സ്‌പെയ്‌നിനും സ്‌കോട്ട്‌ലന്‍ഡിനും അങ്ങനെയാണെന്നും ഇന്‍ഫന്റിനോ പറയുന്നു. 

സ്റ്റേഡിയങ്ങളില്‍ ബിയര്‍ വില്‍പ്പന അനുവദിക്കും എന്നാണ് ഖത്തര്‍ നേരത്തെ നിലപാടെടുത്തിരുന്നത്. എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രം മുന്‍പില്‍ നില്‍ക്കെ ബിയര്‍ വില്‍പ്പന നിരോധിച്ച് ഉത്തരവ് വന്നു. 

സ്റ്റേഡിയങ്ങളില്‍ നിന്ന് നോണ്‍ ആല്‍ക്കഹോളിക് ആയ പാനിയങ്ങള്‍ മാത്രമാവും ആരാധകര്‍ക്ക് ലഭിക്കുക. മദ്യവില്‍പ്പന സംബന്ധിച്ച് ഖത്തര്‍ ഭരണകൂടവും ഫിഫയും തമ്മില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. പൊതുസ്ഥലത്ത് നിന്ന് മദ്യപാനം അനുവദനീയമല്ലാത്ത രാജ്യമാണ് ഖത്തര്‍. ലോകകപ്പ് കാണാന്‍ എത്തുന്ന ആരാധകര്‍ക്ക് ഖത്തറിലെ ഈ നിലപാട് കല്ലുകടിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com