'ജീവിതത്തില്‍ ഞാന്‍ ഒരിക്കലും വിട്ടുകൊടുത്തിട്ടില്ല, എന്നാല്‍ ഈ രാത്രി'; ലോകകപ്പ് നഷ്ടമായതില്‍ ബെന്‍സെമ

എനിക്ക് പകരം വരുന്ന താരത്തിന് ടീമിനായി ഒരു നല്ല ലോകകപ്പ് ഒരുക്കാന്‍ സാധിച്ചാലോ എന്നാണ് ഞാന്‍ കരുതുന്നത്
ബെന്‍സെമ/ഫോട്ടോ: എഎഫ്പി
ബെന്‍സെമ/ഫോട്ടോ: എഎഫ്പി

ദോഹ: ജീവിതത്തില്‍ ഒരിക്കലും ഞാന്‍ വിട്ടുകൊടുത്തിട്ടില്ല. എന്നാല്‍ ഈ രാത്രിയില്‍ എല്ലായ്‌പ്പോഴത്തേയും പോലെ ടീമിനെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്, പരിക്കിനെ തുടര്‍ന്ന് ഫ്രാന്‍സിന്റെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ ബെന്‍സെമയുടെ വാക്കുകള്‍ ഇങ്ങനെ...

എനിക്ക് പകരം വരുന്ന താരത്തിന് ടീമിനായി ഒരു നല്ല ലോകകപ്പ് ഒരുക്കാന്‍ സാധിച്ചാലോ എന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങളുടെ സന്ദേശങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി, ബെന്‍സെമ പറഞ്ഞു. നിലവിലെ ചാമ്പ്യന്‍ന്മാര്‍ക്ക് ബെന്‍സെമയേയും കൂടി നഷ്ടമാവുന്നത് കനത്ത തിരിച്ചടിയാണ്. 

പോഗ്ബ, കാന്റെ, കിംപെപെ, എന്‍കുങ്കു എന്നിവരുടെ അഭാവത്തിലാണ് ഫ്രാന്‍സ് ഖത്തറിലേക്ക് എത്തിയത്. ദോഹയില്‍ എത്തി പരിശീലനത്തിന് ഇടയിലാണ് ബെന്‍സെമെയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്‌കാനിങ്ങില്‍ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതായി കണ്ടെത്തി. 

മൂന്നാഴ്ചയാണ് പരിക്കില്‍ നിന്ന് മുക്തനാവാന്‍ ബെന്‍സെമെയ്ക്ക് വേണ്ടിവരിക. ബാലണ്‍ ദി ഓര്‍ ജേതാവ് ഇല്ലാതെ ലോകകപ്പ് എന്നത് ആരാധകരേയും നിരാശരാക്കുന്നു. നവംബര്‍ 22നാണ് ലോകകപ്പിലെ ഫ്രാന്‍സിന്റെ ആദ്യ മത്സരം. ഓസ്‌ട്രേലിയയാണ് എതിരാളികള്‍. നവംബര്‍ 28ന് ഡെന്മാര്‍ക്കിനും 30ന് ടുണീഷ്യക്കുമെതിരെയാണ് ഫ്രാന്‍സിന്റെ മത്സരങ്ങള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com