20 ടീമുകള്‍, നാല് ഗ്രൂപ്പുകള്‍; പുതിയ ഫോര്‍മാറ്റില്‍ 2024ലെ ട്വന്റി20 ലോകകപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 12:54 PM  |  

Last Updated: 22nd November 2022 12:55 PM  |   A+A-   |  

england_team

ലോകകിരീടവുമായി ഇംഗ്ലണ്ട് ടീം/ പിടിഐ

 

ദുബായ്: 2024ലെ ട്വന്റി20 ലോകകപ്പ് പുതിയ ഫോര്‍മാറ്റില്‍. 20 രാജ്യങ്ങളെ അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരങ്ങള്‍. ആദ്യ റൗണ്ടിന് പിന്നാലെ സൂപ്പര്‍ 8 മത്സരങ്ങള്‍ എന്ന ഫോര്‍മാറ്റ് ആണ് കൊണ്ടുവരുന്നത്. 

2021, 2022 ട്വന്റി20 ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തിന് പിന്നാലെ സൂപ്പര്‍ 12 മത്സരങ്ങളാണ് വന്നത്. എന്നാല്‍ 2024ലെ പുതിയ ഫോര്‍മാറ്റ് അനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ നാല് ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്ന ടീമുകള്‍ സൂപ്പര്‍ 8ലേക്ക് എത്തും. 

12 ടീമുകള്‍ ട്വന്റി20 ലോകകപ്പിനായി യോഗ്യത നേടി

ഈ എട്ട് ടീമുകളെ നാല് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി വീണ്ടും തിരിക്കും. ഈ ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സെമിയിലേക്ക് കടക്കും. വെസ്റ്റ് ഇന്‍ഡീസിലും യുനൈറ്റഡ് സ്റ്റേറ്റ്‌സിലുമായാണ് 2024ലെ ട്വന്റി20 ലോകകപ്പ്. 

12 ടീമുകള്‍ ട്വന്റി20 ലോകകപ്പിനായി യോഗ്യത നേടി. ആതിഥേയര്‍ എന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസും യുഎസ്എയുമാണ് ഈ 12ല്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ വേദിയായ ട്വന്റി20 ലോകകപ്പില്‍ ടോപ് 8ല്‍ വന്ന ടീമുകളാണ് യോഗ്യത നേടിയ മറ്റുള്ളവര്‍. ഇവരെ കൂടാതെ ട്വന്റി20 റാങ്കിങ്ങില്‍ പിന്നെ വരുന്ന അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും കൂടി യോഗ്യത ഉറപ്പിക്കുന്നു. 

ടോപ് എട്ടില്‍ എത്തിയതോടെ സൗത്ത് ആഫ്രിക്ക 2024 ലോകകപ്പിന് യോഗ്യത നേടി. എന്നാല്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് തുടങ്ങിയ സിംബാബ് വെക്ക് ഈ നേട്ടത്തിലേക്ക് എത്താനായില്ല. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവയ്ക്കായി രണ്ട് ക്വാളിഫിക്കേഷന്‍ സ്ഥാനങ്ങള്‍ ആണ് ഉണ്ടാവുക. അമേരിക്ക, ഈസ്റ്റ് ഏഷ്യാ പസിഫിക്ക് മേഖലകള്‍ക്കായി ഒരു സ്‌പോട്ടും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

16 മാസത്തോളം പേറിയ ഭാരം ഇറക്കി സാകയും റാഷ്‌ഫോര്‍ഡും; ഇത് യൂറോയില്‍ നഷ്ടപ്പെടുത്തിയ സ്‌പോട്ട് കിക്കുകള്‍ക്ക് പകരം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ