കുതിച്ച് സ്പെയിൻ, കോസ്റ്ററീക്കയ്ക്കെതിരെ തുടക്കത്തിൽ തന്നെ മൂന്ന് ​ഗോൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 09:56 PM  |  

Last Updated: 23rd November 2022 10:04 PM  |   A+A-   |  

spain

ഫോട്ടോ: ട്വിറ്റർ

 

ദോഹ: ഫുട്ബോൾ ലോകകപ്പിൽ കോസ്റ്ററീക്കയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ സ്പെയ്ൻ മൂന്ന് ​ഗോളിന് മുന്നിൽ. 11ാം മിനിറ്റിൽ ഡാനിയൽ ഒൽമോയാണ് ആദ്യ ​ഗോൾ നേടിയത്. മാര്‍ക്കോ അസെന്‍സിയോ ആണ് സ്പെയ്നിനു വേണ്ടി രണ്ടാമത് വലകുലുക്കിയത്. ഫെറാന്‍ ടോറസ് ആണ് മൂന്നാമത്തെ ​ഗോൾ അടിച്ചത്.യുവതാരങ്ങളുടെ കരുത്തിലാണ് സ്‌പെയ്ൻ കളത്തിലിറങ്ങിയിരിക്കുന്നത്. 

 4-3-3 ശൈലിയിലാണ് കോച്ച് ലൂയിസ് എന്‍ റിക്വെ ആദ്യ ഇലവനില്‍ ഇറക്കിയിരിക്കുന്നത്. ഗോള്‍ പോസ്റ്റിന് താഴെ ഉനായ് സിമോണ്‍, പ്രതിരോധത്തില്‍ സെസാര്‍ അസ്പിലിക്വെറ്റ, റോഡ്രി, ഐമെറിക് ലപോര്‍ട്ട്, ജോര്‍ഡി ആല്‍ബ, മധ്യനിരയില്‍ ഗാവി, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, പെഡ്രി, മുന്നേറ്റത്തില്‍ ഫെറാന്‍ ടോറസ്, മാര്‍ക്കോ അസെന്‍സിയോ, ഡാനി ഓല്‍മോ എന്നിവരെ ഉള്‍പ്പെടുത്തി

ലോകകപ്പിന് മുന്‍പുള്ള ഫിഫ റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ മുന്നേറ്റം നടത്തിയ ടീം ആണ് കോസ്റ്ററിക്ക. 14 സ്ഥാനങ്ങളാണ് അവര്‍ മുകളിലേക്ക് കയറിയത്. എങ്കിലും റാങ്കിങ്ങില്‍ സ്‌പെയ്‌നിനേക്കാള്‍ 24 സ്ഥാനങ്ങള്‍ പിന്നിലാണ് അവര്‍. പെഡ്രി, ഗവി എന്നിവരിലേക്കാണ് ലോകകപ്പില്‍ സ്‌പെയ്ന്‍ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ലോകത്തിന്റെ ശ്രദ്ധ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അര്‍ജന്റീനയുടെ അതേ 'ഗതി'; ജപ്പാനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങി ജര്‍മനി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ