നയന ജെയിംസിലൂടെ കേരളത്തിന് വീണ്ടും സ്വർണം; ലോങ് ജംപിലെ വെങ്കലവും സ്വന്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd October 2022 08:01 PM  |  

Last Updated: 03rd October 2022 08:01 PM  |   A+A-   |  

NAYANA

ഫോട്ടോ: ട്വിറ്റർ

 

അഹമ്മദാബാ​ദ്: 36ാം ദേശീയ ​ഗെയിംസിൽ കേരളത്തിന് വീണ്ടും സ്വർണത്തിളക്കം. വനിതകളുടെ ലോങ് ജംപിൽ കേരളത്തിനായി മത്സരത്തിനിറങ്ങിയ നയന ജെയിംസ് സ്വർണം സ്വന്തമാക്കി. ഈയിനത്തിൽ വെങ്കലവും കേരളത്തിന് തന്നെ. ശ്രുതി ലക്ഷ്മിയാണ് വെങ്കലം സ്വന്തമാക്കിയത്. പഞ്ചാബിന്റെ ഷൈലി സിങിനാണ് വെള്ളി.

6.33 മീറ്റർ താണ്ടിയാണ് നയനയുടെ മുന്നേറ്റം. 2017ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരമാണ് നയന. അതേസമയം മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്ന ആൻസി സോജന് നിരാശയായിരുന്നു ഫലം. താരം ആറാമതാണ് എത്തിയത്. 

ഫെന്‍സിങ്ങില്‍ കേരളം നാലാം മെഡല്‍ സ്വന്തമാക്കി. വനിതകളുടെ ഫോയില്‍ വിഭാഗത്തില്‍ കേരളം വെള്ളി നേടി. വാശിയേറിയ പോരാട്ടത്തില്‍ കേരളം മണിപ്പുരിനോട് തോല്‍ക്കുകയായിരുന്നു. സ്‌കോര്‍: 41-45. കഴിഞ്ഞ ദിവസം വുമണ്‍ എപ്പേ വ്യക്തിഗത ഇനത്തില്‍ കേരളത്തിന്റെ ഗ്രേഷ്മ എംഎസ് മെഡലുറപ്പാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൂന്നാം പോരിന് കോഹ്‌ലി ഇല്ല; ശ്രേയസിന് സാധ്യത

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ