റൂസോയ്ക്ക് പിന്നാലെ മിന്നി നോര്‍ജേയും ഷംസിയും; ബംഗ്ലാദേശിനെ 104 റണ്‍സിന് തകര്‍ത്ത് സൗത്ത് ആഫ്രിക്ക

2022 ട്വന്റി20 ലോകകപ്പിലെ ആദ്യ ജയം തൊട്ട് സൗത്ത് ആഫ്രിക്ക. ബംഗ്ലാദേശിനെ 104 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക വീഴ്ത്തിയ
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

സിഡ്‌നി: 2022 ട്വന്റി20 ലോകകപ്പിലെ ആദ്യ ജയം തൊട്ട് സൗത്ത് ആഫ്രിക്ക. ബംഗ്ലാദേശിനെ 104 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക വീഴ്ത്തിയത്. സൗത്ത് ആഫ്രിക്ക മുന്‍പില്‍ വെച്ച 206 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 101 റണ്‍സില്‍ ഓള്‍ഔട്ടായി. 

സിംബാബ്‌വെക്ക് എതിരായ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെ വിലപ്പെട്ട പോയിന്റും സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായി. എന്നാല്‍ ബംഗ്ലാദേശിന് എതിരെ 100 റണ്‍സ് ജയത്തിലേക്ക് എത്തിയതോടെ നെറ്റ്‌റണ്‍റേറ്റ് ഉയര്‍ത്താനും സൗത്ത് ആഫ്രിക്കയ്ക്ക് ഇപ്പോള്‍ കഴിഞ്ഞു. 

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി നോര്‍ജേ നാല് വിക്കറ്റും ഷംസി മൂന്ന് വിക്കറ്റും വീഴ്ത്തി. 2 ഓവറില്‍ ബംഗ്ലാദേശ് 25 റണ്‍സ് പിന്നിട്ടെങ്കിലും നോര്‍ജെ രണ്ട് ഓപ്പണര്‍മാരേയും മടക്കിയതോടെ അവര്‍ തകര്‍ച്ചയിലേക്ക് വീണു. 34 റണ്‍സ് എടുത്ത ലിറ്റന്‍ ദാസ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് റൂസോയുടേയും ഡികോക്കിന്റേയും ഇന്നിങ്‌സ് ആണ് മികച്ച സ്‌കോര്‍ നല്‍കിയത്. റൂസോ 56 പന്തില്‍ നിന്നാണ് 109 റണ്‍സ് നേടി. ഡികോക്ക് 38 പന്തില്‍ നിന്ന് 63 റണ്‍സ് എടുത്തു. എന്നാല്‍ അവസാന 5 ഓവറില്‍ 29 റണ്‍സ് മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് എടുക്കാനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com