ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ഇന്ത്യ, ഇന്ന് നെതര്‍ലന്‍ഡ്‌സിന് മുന്‍പില്‍, മഴ ഭീഷണി 

ഓപ്പണിങ് സഖ്യത്തില്‍ രോഹിത്തിനും രാഹുലിനും റണ്‍സ് ഉയര്‍ത്താനുള്ള അവസരം കൂടിയാണ് ഇത്
ഹര്‍ദിക്, കോഹ്‌ലി, കാര്‍ത്തിക്/ഫോട്ടോ: എഎഫ്പി
ഹര്‍ദിക്, കോഹ്‌ലി, കാര്‍ത്തിക്/ഫോട്ടോ: എഎഫ്പി

സിഡ്‌നി: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌ലസിന് എതിരെ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് സിഡ്‌നിയിലാണ് മത്സരം. ഇവിടേയും മഴ ഭീഷണി ഉണ്ട്. ഇന്ത്യയും നെതര്‍ലന്‍ഡ്‌സും ആദ്യമായാണ് ട്വന്റി20യില്‍ നേര്‍ക്കുനേര്‍ വരുന്നത്. 

പാകിസ്ഥാന് എതിരെ നാടകീയതകള്‍ക്കൊടുവില്‍ ജയം പിടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ ചുരുട്ടിക്കെട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഡെത്ത് ഓവര്‍ ബൗളിങ്ങിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യ പ്രധാനമായും ശ്രദ്ധ വെക്കുക. 

ഓപ്പണിങ് സഖ്യത്തില്‍ രോഹിത്തിനും രാഹുലിനും റണ്‍സ് ഉയര്‍ത്താനുള്ള അവസരം കൂടിയാണ് ഇത്. പാകിസ്ഥാന് എതിരെ ഇരുവരും തുടക്കത്തില്‍ തന്നെ പുറത്തായത് ഇന്ത്യയെ സമ്മര്‍ദത്തിലേക്ക് തള്ളി വിട്ടിരുന്നു. കഴിഞ്ഞ 5 ട്വന്റി20 ഇന്നിങ്‌സ് എടുത്ത് നോക്കുമ്പോള്‍ 64 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് വട്ടം ഡക്കായി മടങ്ങി. 

പാകിസ്ഥാന് എതിരെ കളിച്ച ഇലവനില്‍ നിന്ന് ഇന്ത്യ മാറ്റം കൊണ്ടുവരാനുള്ള സാധ്യത വിരളമാണ്. ആര്‍ അശ്വിന് പകരം ചഹലിനെ കൊണ്ടുവന്നേക്കും എന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ അശ്വിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി ബാറ്റിങ് ബാലന്‍സ് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച് പരസ് പറഞ്ഞു. 

2009, 2014 ട്വന്റി20 ലോകകപ്പുകളില്‍ എതിരാളികള്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ നെതര്‍ലന്‍ഡ്‌സിന് കഴിച്ചിട്ടുണ്ട്. സുപ്പര്‍ 12ല്‍ ബംഗ്ലാദേശിനെ നെതര്‍ലന്‍ഡ്‌സ് തോല്‍പ്പിക്കും എന്ന് തോന്നിപ്പിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിനെ 144ല്‍ ഒതുക്കിയതിന് ശേഷം നെതര്‍ലന്‍ഡ്‌സ് കോളിന്‍ അകെര്‍മന്നിന്റെ ബലത്തില്‍ ചെയ്‌സിങ്ങില്‍ മുന്‍പോട്ട് പോയി. എന്നാല്‍ 9 റണ്‍സ് അകലെ വീണു. കോളിന്‍ 48 പന്തില്‍ നിന്ന് 62 റണ്‍സ് എടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com