സര്‍ഫിങ്ങും ബീച്ച് വോളിയും; ദുബായില്‍ ഓഫ് ഡേ ആഘോഷിച്ച് ഇന്ത്യന്‍ ടീം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 03:18 PM  |  

Last Updated: 02nd September 2022 03:18 PM  |   A+A-   |  

rohit_sharma

വീഡിയോ ദൃശ്യം

 

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തിന് മുന്‍പായി ദുബായിലെ ബീച്ച് ലൈഫ് ആസ്വദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ സര്‍ഫിങ് ആസ്വദിച്ചു. 

ഓഫ് ഡേയില്‍ ബീച്ച് വോളിയും ഇന്ത്യന്‍ താരങ്ങള്‍ കളിച്ചു. ഇതിന്റെ വീഡിയോ പങ്കുവെക്കുകയാണ് ബിസിസിഐ. ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരവും ജയിച്ച ഇന്ത്യക്ക് സൂപ്പര്‍ ഫോര്‍ മത്സരത്തിന് മുന്‍പ് 3 ദിവസത്തെ ഇടവേളയാണ് ലഭിച്ചത്. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ സെപ്തംബര്‍ നാലിനാണ് ഇന്ത്യയുടെ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം. ഇതില്‍ ഇന്ത്യയുടെ എതിരാളി ആരാവും എന്നതില്‍ വ്യക്തത വന്നിട്ടില്ല. 

സെപ്തംബര്‍ ആറിന് ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാമത്തെ സൂപ്പര്‍ ഫോര്‍ മത്സരം. സെപ്തംബര്‍ എട്ടിന് അഫ്ഗാനിസ്ഥാനേയും ഇന്ത്യ നേരിടും. ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്നത്തെ മത്സരത്തില്‍ ഹോങ്കോങ്ങിനെ പാകിസ്ഥാന്‍ നേരിടും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജനപ്രതിനിധിയൊക്കെ പുറത്ത്; എംഎല്‍എയ്ക്ക് നേരെയും ഗാര്‍ഹിക പീഡനം; മുഖത്തടിച്ച് ഭര്‍ത്താവ് (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ