പാകിസ്ഥാനെ ഇന്ന് അഫ്ഗാന്‍ തോല്‍പ്പിക്കണം; ഇല്ലേല്‍ ഇന്ത്യ പുറത്ത് 

ശ്രീലങ്കയോടും അഫ്ഗാനിസ്ഥാനോടും പാകിസ്ഥാന്‍ തോല്‍ക്കാനുള്ള സാധ്യത വിരളമാണ് എന്നതിനാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ച് കഴിഞ്ഞു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ രണ്ടാമത്തെ കളിയിലും തോല്‍വിയിലേക്ക് വീണതോടെ ഫൈനല്‍ കാണാതെ മടങ്ങേണ്ടി വരും എന്ന നിലയിലാണ് നിലവിലെ ചാമ്പ്യന്മാര്‍. മറ്റ് ടീമുകളുടെ മത്സര ഫലമാണ് ഇനി രോഹിത്തിന്റേയും സംഘത്തിന്റേയും മുന്‍പോട്ട് പോക്ക് നിശ്ചയിക്കുക. 

ഏഷ്യാ കപ്പ് ഫൈനലില്‍ എത്താന്‍ ഇനി ഇന്ത്യക്ക് മുന്‍പിലുള്ള വഴികള്‍ ഇങ്ങനെ, 

  • അഫ്ഗാനിസ്ഥാനെതിരായ അവസാന സൂപ്പര്‍ ഫോര്‍ മത്സരം ഇന്ത്യ
    ജയിക്കണം.
  • പാകിസ്ഥാന്‍ ഇനിയുള്ള തങ്ങളുടെ രണ്ട് മത്സരങ്ങള്‍ ശ്രീലങ്കയോടും അഫ്ഗാനിസ്ഥാനോടും തോല്‍ക്കണം.
  • അഫ്ഗാനിസ്ഥാന് എതിരെ പാകിസ്ഥാന്റേതിനേക്കാള്‍ മികച്ച റണ്‍റേറ്റില്‍ ഇന്ത്യക്ക് ജയിക്കണം.

ശ്രീലങ്കയോടും അഫ്ഗാനിസ്ഥാനോടും പാകിസ്ഥാന്‍ തോല്‍ക്കാനുള്ള സാധ്യത വിരളമാണ് എന്നതിനാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച് കഴിഞ്ഞു. പാകിസ്ഥാന്‍ ഇന്ന് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. 

ശ്രീലങ്കക്കെതിരെ രോഹിത് ശര്‍മയുടെ ബാറ്റിങ് ബലത്തിലാണ് ഇന്ത്യക്ക് 173 എന്ന സ്‌കോര്‍ കണ്ടെത്താനായത്. എന്നാല്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ ബൗളിങ് നിര പരാജയപ്പെട്ടു. 97 റണ്‍സില്‍ നില്‍ക്കെയാണ് ഓപ്പണിങ് സഖ്യത്തെ മടക്കാന്‍ ഇന്ത്യക്കായത്. ചഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും അതിന് ലങ്കന്‍ ബാറ്റിങ് നിരയെ അലോസരപ്പെടുത്താനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com