'15 ഓവറില്‍ തീര്‍ക്കേണ്ട കളിയാണ്, എന്ത് സ്വാര്‍ഥരാണ് ബാബറും റിസ്വാനും'; വൈറലായി ഷഹീന്‍ അഫ്രീദിയുടെ ട്വീറ്റ്‌

'ക്യാപ്റ്റന്‍ ബാബര്‍ അസമിനേയും മുഹമ്മദ് റിസ്വാനേയും ഒഴിവാക്കേണ്ട സമയം കഴിഞ്ഞു. എന്തൊരു സ്വാര്‍ഥരായ കളിക്കാരാണ്'
ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍/ഫോട്ടോ: എഎഫ്പി
ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍/ഫോട്ടോ: എഎഫ്പി

കറാച്ചി: പാക് ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും സ്വാര്‍ഥന്മാരാണ്. ഏഷ്യാ കപ്പിന് പിന്നാലെ ശക്തമായത് ഈ വിമര്‍ശനമാണ്. ഇരുവരുടേയും സ്‌ട്രൈക്ക് റേറ്റ് ചൂണ്ടിയാണ് ബഹളങ്ങള്‍ നിറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി20യില്‍ 200 റണ്‍സിന്റെ റെക്കോര്‍ഡ് ചെയ്‌സുമായി ഇരുവരും വിമര്‍ശകരുടെ വായടപ്പിച്ചു. പിന്നാലെ വന്ന സഹതാരം ഷഹീന്‍ ആഫ്രീദിയുടെ ട്വീറ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. 

ക്യാപ്റ്റന്‍ ബാബര്‍ അസമിനേയും മുഹമ്മദ് റിസ്വാനേയും ഒഴിവാക്കേണ്ട സമയം കഴിഞ്ഞു. എന്തൊരു സ്വാര്‍ഥരായ കളിക്കാരാണ്. 15 ഓവറില്‍ ഫിനിഷ് ചെയ്യേണ്ട കളിയാണ്, ബാബറിന്റേയും റിസ്വാന്റേയും ഫോട്ടോ പങ്കുവെച്ച് പാക് പേസര്‍ ഷഹീന്‍ അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. 

ഈ പാകിസ്ഥാന്‍ ടീമിനെയോര്‍ത്ത് അഭിമാനം എന്നും ഷഹീന്‍ കുറിച്ചു. ബാബറും റിസ്വാനും പാകിസ്ഥാനെ ഒരു ടൂര്‍ണമെന്റ് ജയങ്ങളിലേക്കും എത്തിക്കില്ല എന്നാണ് അക്തര്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ വിമര്‍ശിച്ചത്. ഏഷ്യാ കപ്പിലെ പാകിസ്ഥാന്റെ ടോപ് സ്‌കോററായിരുന്നു റിസ്വാന്‍. എന്നാല്‍ റിസ്വാന്റെ സ്‌ട്രൈക്ക് റേറ്റ് വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടി. ബാബറാവട്ടെ ഏഷ്യാ കപ്പില്‍ പൂര്‍ണമായും നിറം മങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com