സ്വന്തം തട്ടകത്തില്‍ റണ്‍മല തീര്‍ത്ത് ചെന്നൈ; രണ്ടാം ജയത്തിന് ലഖ്‌നൗവിന് വേണ്ടത് 218 റണ്‍സ്

ആദ്യമത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക് വാദ് രണ്ടാംമത്സരത്തിലും അര്‍ധസെഞ്ച്വറി നേടി
ചെന്നൈയുടെ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക് വാദും കോണ്‍വേയും/ ട്വിറ്റര്‍
ചെന്നൈയുടെ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക് വാദും കോണ്‍വേയും/ ട്വിറ്റര്‍

ചെന്നൈ: ഐപിഎല്ലിലെ രണ്ടാംമത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കൂറ്റന്‍ സ്‌കോര്‍. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ നിശ്ചിത ഓവറില്‍ ചെന്നൈ 217 റണ്‍സ് നേടി. ആദ്യമത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക് വാദ് രണ്ടാംമത്സരത്തിലും അര്‍ധസെഞ്ച്വറി നേടി. 31 പന്തില്‍ നിന്ന് 57 റണ്‍സാണ് ഋതുരാജിന്റെ സമ്പാദ്യം. കോണ്‍വേ 47 റണ്‍സ് നേടി

ഓപ്പണിങ്  വിക്കറ്റില്‍ ഇരുവരും 9.1 ഓവറില്‍ 110 റണ്‍സ് ചേര്‍ത്തു. എട്ട് ഓവറില്‍ ചെന്നൈ സ്‌കോര്‍ 100 തികച്ചു. 10-ാം ഓവറിലെ രവി ബിഷ്ണോയിയുടെ ആദ്യ പന്തില്‍ ഋതുരാജ് മാര്‍ക്ക് വുഡിന്റെ ക്യാച്ചില്‍ മടങ്ങി.  കോണ്‍വേയുടെ വിക്കറ്റ് മാര്‍ക്ക് വുഡിനായിരുന്നു.

പിന്നീട് വന്ന മോയിന്‍ അലിക്കും ബെന്‍സ്‌റ്റോക്കിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. മോയിന്‍ അലി 19 റണ്‍സിന് ബെന്‍സ്‌റ്റോക് എട്ട് റണ്‍സിനും പുറത്തായി. അമ്പാട്ടുറായിഡുവിന്റെ  തകര്‍പ്പനടിയാണ് കൂറ്റന്‍സ്‌കോര്‍ നേടാന്‍ ചെന്നൈയെ സഹായിച്ചത്. മുന്ന് പന്ത് നേരിട്ട ധോണി രണ്ട് സിക്‌സര്‍ അടിച്ചു അടിച്ചു പുറത്തായി.

ചെപ്പോക്കില്‍ ടോസ് നേടിയ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍ ചെന്നൈയെ ബാറ്റിങ്ങിന് അക്കുകയായിരുന്നു. സീസണില്‍ ഇരു ടീമിന്റെയും രണ്ടാം മത്സരമാണിത്. ആദ്യമത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ധോണിപ്പട അഞ്ച് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനെ 50 റണ്‍സിന് തോല്‍പിച്ചാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ചെന്നൈയില്‍ എത്തിയിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com