ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി ക്രുനാൽ പാണ്ഡ്യ; സൺറൈസേഴ്‌സിനെ തോൽപ്പിച്ച് ലഖ്‌നൗ 

സൺറൈസേഴ്‌സ് ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം സൂപ്പർ ജയന്റ്‌സ് 16 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു
കെ എൽ രാഹുലും ക്രുണാൽ പാണ്ഡ്യയും/ ചിത്രം: പിടിഐ
കെ എൽ രാഹുലും ക്രുണാൽ പാണ്ഡ്യയും/ ചിത്രം: പിടിഐ

ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ച് ആധികാരിക ജയം നേടി ലഖ്‌നൗ സൂപ്പർ ജയന്റ്സ്. അഞ്ചുവിക്കറ്റിനാണ് ലഖ്‌നൗ വിജയം നേടിയത്. സൺറൈസേഴ്‌സ് ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം സൂപ്പർ ജയന്റ്‌സ് 16 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടോസ് തുണച്ചിട്ടും ക്യാപ്റ്റൻ മാർക്രം തിരിച്ചെത്തിയിട്ടും ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകാതിരുന്നതാണ് സൺറൈസേഴ്സിന് തിരിച്ചടിയായത്. 

34 റൺസും മൂന്ന് വിക്കറ്റുകളും സ്വന്തം പേര്ലാക്കിയ ക്രുനാൽ പാണ്ഡ്യയുടെ പ്രകടനമാണ് സൂപ്പർ ജയന്റ്സിന്റെ ജയത്തിൽ നിർണ്ണായകമായത്. ഓപ്പണിങ് കൂട്ടികെട്ടിൽ നായകൻ കെ എൽ രാഹുലും കൈൽ മായേഴ്‌സും 35 റൺസ് കൂട്ടിച്ചേർത്തു. 13 റൺസെടുത്ത മായേഴ്‌സിന്റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ എത്തിയ ദീപക് ഹൂഡയ്ക്കും പിടിച്ചുനിൽക്കാനായില്ല.  വെറും ഏഴ് റൺസെടുത്തായിരുന്നു മടക്കം. പിന്നാലെ ക്രീസിലെത്തിയ ക്രുനാൽ പാണ്ഡ്യ രാഹുലിനൊപ്പം ചേർന്ന് ടീമിനെ അനായാസ ജയത്തിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.55 റൺസിന്റെ കൂട്ടുകെട്ടായിരുന്നു ഇവരുടേത്. ക്രുനാലിന് പിന്നാലെ 35 റൺസെടുത്ത രാഹുലിനെ ആദിൽ റഷീദ് വിക്കറ്റിന് മുന്നിൽ കുടുക്കി. 

പിന്നാലെ വന്ന റൊമാരിയോ ഷെപ്പേർഡ് പെട്ടെന്ന് മടങ്ങി. ക്രുനാലിന് പകരം ക്രീസിലെത്തിയ മാർക്കസ് സ്‌റ്റോയിനിസും നിക്കോളാസ് പൂരാനും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.  സ്റ്റോയിനിസ് 10 റൺസും പൂരാൻ 11 റൺസും നേടി. സൺറൈസേഴ്‌സിനായി ആദിൽ റഷീദ് രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫാറൂഖി, ഉമ്രാൻ മാലിക് എന്നിവർ ഓരോ വിക്കറ്റും നേടി.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com