'തല ഉയർത്തി തന്നെ നിൽക്കു, നിങ്ങളൊരു ചാമ്പ്യനാണ്'- റിങ്കുവിന്റെ അഞ്ച് സിക്സിൽ തകർന്ന യഷ് ദയാലിനെ പ്രചോദിപ്പിച്ച് കൊൽക്കത്ത; ഹൃദ്യം

ഹൃദ്യമായ ഒരു കുറിപ്പിലൂടെയാണ് എതിർ ടീമിലെ താരത്തെ കൊൽക്കത്ത ആശ്വസിപ്പിക്കുന്നതും തിരിച്ചു വരാൻ പ്രചോദിപ്പിക്കുന്നതും
യഷ് ദയാൽ/ ട്വിറ്റർ
യഷ് ദയാൽ/ ട്വിറ്റർ



അഹമ്മദാബാദ്:
തോറ്റുവെന്ന് കരുതിയ മത്സരം അവിശ്വസനീയമായി കൊൽക്കത്ത നൈറ്റ്റൈഡ‍േഴ്സ് തിരിച്ചു പിടിക്കുമ്പോൾ അമ്പരപ്പിക്കുന്ന വിജയത്തിലേക്ക് ടീമിനെ നയിച്ചത് റിങ്കു സിങ് എന്ന ബാറ്ററായിരുന്നു. അവസാന ഓവറിൽ 29 റൺസ് വേണ്ടപ്പോൾ അഞ്ച് സിക്സുകൾ പറത്തി റിങ്കു ടീമിന് ജയം സമ്മാനിക്കുമ്പോൾ ബൗളിങ് എൻഡിൽ നിസഹായനായി നിന്ന ഒരു താരമുണ്ട്. യഷ് ദയാൽ. വിജയിച്ചു നിന്ന ടീമിനെ തോൽവിയിലേക്ക് തള്ളിയട്ടതിന്റെ ആഘാതത്തിൽ ആകെ തകർന്നാണ് യഷ് മൈതാനം വിട്ടത്. 

ഇപ്പോഴിതാ യഷ് ദയാലിനെ ആശ്വസിപ്പിക്കുകയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. ഹൃദ്യമായ ഒരു കുറിപ്പിലൂടെയാണ് എതിർ ടീമിലെ താരത്തെ കൊൽക്കത്ത ആശ്വസിപ്പിക്കുന്നതും തിരിച്ചു വരാൻ പ്രചോദിപ്പിക്കുന്നതും. പോസ്റ്റ് വൈറലായി മാറുകയും ചെയ്തു. 

തല ഉയർത്തി തന്നെ നിൽക്കു. കേവലം ഒരു മോശം ദിവസം മാത്രമായി കരുതുക. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്ക് പോലും ഇത്തരം അവസ്ഥകൾ നേരിടേണ്ടി വന്നിട്ടുണ്ട്. നിങ്ങൾ ജേതാവാണ്. ശക്തമായി തിരിച്ചെത്താൻ നിങ്ങൾക്ക് കഴിയും- യഷ് ദയാലിന്റെ ഫോട്ടയ്ക്കൊപ്പം കൊൽക്കത്ത കുറിച്ചു. 

ആവേശപ്പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം മുന്നില്‍ വച്ചു. മറുപടി പറഞ്ഞ കൊല്‍ക്കത്ത വെങ്കടേഷ് അയ്യരുടേയും നിതീഷ് റാണയുടെയും ബാറ്റിങ് മികവില്‍ തിരിച്ചടിക്കുമെന്ന പ്രീതിതി ഉണര്‍ത്തി. 

എന്നാല്‍ കൂറ്റനടിക്കാരായ റസ്സല്‍, നരെയ്ന്‍, ശാര്‍ദുല്‍ എന്നിവരെ അടുപ്പിച്ച് മൂന്ന് പന്തുകളില്‍ പുറത്താക്കി ഹാട്രിക്ക് നേട്ടവുമായി താത്കാലിക ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ കൊടുങ്കാറ്റായപ്പോള്‍ കൊല്‍ക്കത്ത പരാജയപ്പെടുമെന്ന് ഉറപ്പിച്ചു. 

എന്നാല്‍ അവസാന ഓവറില്‍ റിങ്കു നടത്തിയ കടന്നാക്രമണം വാക്കുകള്‍ക്ക് അപ്പുറമായിരുന്നു. താരം 21 പന്തില്‍ പുറത്താകാതെ 48 റണ്‍സാണ് അടിച്ചെടുത്തത്. നാലോവർ എറിഞ്ഞ യഷ് ദയാലിന് വഴങ്ങേണ്ടി വന്നത് 69 റൺസ്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com