'ഒന്നു പോടോ...'- ക്യാമറാ മാനോട് കലിപ്പിച്ച് സണ്‍റൈസേഴ്‌സ് ഉടമ കാവ്യ മാരന്‍ (വീഡിയോ)

ക്യാമറ വിടാതെ തന്റെ നേരെ ഫോക്കസ് ചെയ്തതാണ് അവരെ ചൊടിപ്പിച്ചത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്‌റ്റേഡിയത്തിലെ ശ്രദ്ധാ കേന്ദ്രമായി മാറാറുണ്ട് ടീം ഉടമകളില്‍ ഒരാളായ കാവ്യ മാരന്‍. ക്യാമറക്കണ്ണുകള്‍ക്ക് എല്ലായ്‌പ്പോഴും പ്രിയപ്പെട്ടതാണ് അവരുടെ സ്റ്റേഡിയത്തിലെ സാന്നിധ്യം. 

ക്യാമറ കണ്ണുകള്‍ തന്നെ വിടാതെ പിന്തുടരുന്നുണ്ടെന്ന് അറിയുമ്പോഴും അവര്‍ പതറാതെ വികാരങ്ങള്‍ പ്രകടിപ്പിക്കാറുമുണ്ട്. പക്ഷേ ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ക്യാമറ മാന്‍ തുടര്‍ച്ചയായി തന്നെ ഫോക്കസ് ചെയ്തതില്‍ അവര്‍ അസ്വസ്ഥത കാണിച്ചു. 

ക്യാമറ വിടാതെ തന്റെ നേരെ ഫോക്കസ് ചെയ്തതാണ് അവരെ ചൊടിപ്പിച്ചത്. 'ഒന്നു പോടോ...'- എന്ന് അവര്‍ ചുണ്ടനക്കുന്നത് വീഡിയോയില്‍ വ്യക്തമായി മനസിലാകുന്നുണ്ട്. പിന്നാലെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പഞ്ചാബ് കിങ്‌സ് ബാറ്റിങിന്റെ 19ാം ഓവറിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. 

ഇന്നലെ ഈ ഐപിഎല്ലിലെ തങ്ങളുടെ ആദ്യ പോരാട്ടം സണ്‍റൈസേഴ്‌സ് വിജയിച്ചു. രണ്ട് മത്സരങ്ങള്‍ തോറ്റ അവര്‍ തുടരെ രണ്ട് വിജയങ്ങളുമായി എത്തിയ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തിയാണ് ആദ്യ വിജയം സ്വന്തമാക്കിയത്. പഞ്ചാബ് കിങ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് സണ്‍റൈസേഴ്‌സ് ജയിച്ചത്. പഞ്ചാബ് മുന്നോട്ടുവെച്ച 144 റണ്‍ വിജയലക്ഷ്യം 17 പന്ത് ബാക്കിനില്‍ക്കേ ഹൈദരാബാദ് മറികടന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com