പന്തില്‍ ഉമിനീര്‍ പുരട്ടി; നിയമം വീണ്ടും ലംഘിച്ച് അമിത് മിശ്ര; വിവാദം (വീഡിയോ)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് വിവാദ സംഭവം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ബംഗളൂരു: ഐപിഎല്ലില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉമിനീര്‍ ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തുന്നതിന് ഐസിസി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഈ രീതിക്ക് മാറ്റവും വന്നു. ഇത് ലംഘിച്ചുള്ള അമിത് മിശ്രയുടെ നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വലിച ചര്‍ച്ചകള്‍ക്കാണ് മിശ്രയുടെ പ്രവൃത്തി വഴി തുറന്നത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് വിവാദ സംഭവം. വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയുന്നതിന് തൊട്ടുമുന്‍പാണ് മിശ്രം ഉമിനീര്‍ പന്തില്‍ പുരട്ടിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. 

ഉമിനീര്‍ പുരട്ടി പന്തെറിഞ്ഞ മിശ്രയാണ് ആര്‍സിബിയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. കൂറ്റനടികളുമായി കളം നിറഞ്ഞ ഓപ്പണിങ് സഖ്യമായ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി- വിരാട് കോഹ്‌ലി സഖ്യം പൊളിച്ചാണ് താരം ആര്‍സിബിയുടെ കുതിപ്പിന് കടിഞ്ഞാണിട്ടത്. കോഹ്‌ലിയുടെ വിക്കറ്റാണ് വെറ്ററന്‍ താരം സ്വന്തമാക്കിയത്. 

ഇതാദ്യമായല്ല അമിത് മിശ്ര ഈ നിയമം ലംഘിക്കുന്നത്. 2021ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരിക്കുമ്പോഴും താരം സമാന രീതിയില്‍ പന്തില്‍ ഉമിനീര്‍ പുരട്ടിയിരുന്നു. പിന്നാലെ അമ്പയര്‍ വിരേന്ദര്‍ ശര്‍മ ഡല്‍ഹി ക്യാപ്റ്റനായിരുന്നു ഋഷഭ് പന്തിന് മുന്നറിയിപ്പും നല്‍കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com