വാംഖഡെയില്‍ വെങ്കടേഷ് ഷോ; സെഞ്ച്വറി; മുംബൈക്ക് 186 റണ്‍സ് ലക്ഷ്യം

49 പന്തുകള്‍ നേരിട്ട് ഒന്‍പത് സിക്‌സും ആറ് ഫോറും സഹിതമാണ് താരത്തിന്റെ ശതകം
വെങ്കടേഷ് അയ്യരുടെ ബാറ്റിങ്/ പിടിഐ
വെങ്കടേഷ് അയ്യരുടെ ബാറ്റിങ്/ പിടിഐ

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 186 റണ്‍സ് വിജയ ലക്ഷ്യം വച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. 

വെങ്കടേഷ് അയ്യര്‍ നേടിയ സെഞ്ച്വറിയുടെ ബലത്തിലാണ് കൊല്‍ക്കത്ത മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഈ ഐപിഎല്ലിലെ രണ്ടാം സെഞ്ച്വറിയാണിത്. 49 പന്തുകള്‍ നേരിട്ട് ഒന്‍പത് സിക്‌സും ആറ് ഫോറും സഹിതമാണ് താരത്തിന്റെ ശതകം. 51 പന്തില്‍ 104 റണ്‍സുമായി താരം മടങ്ങി. 

വെങ്കടേഷിന് പുറമെ 11 പന്തില്‍ 21 റണ്‍സ് അടിച്ചെടുത്ത ആന്ദ്ര റസ്സല്‍ ഒടുവില്‍ ഫോമിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ നല്‍കി. താരം മൂന്ന് ഫോറും ഒരു സിക്‌സും പറത്തി പുറത്താകാതെ നിന്നു. സുനില്‍ നരെയ്ന്‍ രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു.

റഹ്മാനുല്ല ഗുര്‍ബാസ് (എട്ട്), നാരായന്‍ ജഗദീശന്‍ (പൂജ്യം), ക്യാപ്റ്റന്‍ നിതീഷ് റാണ (അഞ്ച്), ശാര്‍ദുല്‍ ഠാക്കൂര്‍ (13), റിങ്കു സിങ് (18) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

മുംബൈക്കായി ഹൃതിക് ഷോകീന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കാമറോണ്‍ ഗ്രീന്‍, ഡ്വാന്‍ ജെന്‍സന്‍, പിയൂഷ് ചൗള, റിലെ മെരെഡിത് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com