'ഞാനാണെങ്കിൽ സഞ്ജുവിനെ എല്ലാ ദിവസവും ഇന്ത്യയുടെ ടി20 ടീമിൽ കളിപ്പിക്കും'

മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങും ​ഗുജറാത്തിനെതിരായ ബാറ്റിങിന് പിന്നാലെ സഞ്ജുവിനെ അനുകൂലിച്ച് രം​ഗത്തെത്തിയിരുന്നു
സഞ്ജു സാംസൺ/ ട്വിറ്റർ
സഞ്ജു സാംസൺ/ ട്വിറ്റർ

അഹമ്മദാബാദ്: ​ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ പുറത്തെടുത്ത ബാറ്റിങ് ഉജ്ജ്വലമായിരുന്നു. ഈ പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് കമന്റേറ്റർ ഹർഷ ഭോ​ഗ്‌ലെ. സഞ്ജുവിന് ഇന്ത്യൻ ടീമിൽ തുടർച്ചയായി അവസരം നിഷേധിക്കുന്നതിനെ ചൂണ്ടിക്കാട്ടിയാണ് ഭോ​ഗ്‌ലെ ട്വിറ്ററിലൂടെ പ്രതികരിച്ചത്. 

ഞാനായിരുന്നെങ്കിൽ സഞ്ജു സാംസണെ ഇന്ത്യയുടെ ടി20 ടീമിൽ എല്ലാ ദിവസവും കളിപ്പിക്കും- എന്നായിരുന്നു ട്വീറ്റ്. 

മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങും ​ഗുജറാത്തിനെതിരായ ബാറ്റിങിന് പിന്നാലെ സഞ്ജുവിനെ അനുകൂലിച്ച് രം​ഗത്തെത്തിയിരുന്നു. സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമായി കളിക്കാൻ അർ​​ഹനാണെന്ന് ഭാജി വ്യക്തമാക്കി. ഏറെ സവിശേഷതകളുള്ള താരമാണ് സഞ്ജു. പ്രതിസന്ധിയിൽ തളരാതെ പോരുതാനുള്ള ധൈര്യം മറ്റ് താരങ്ങളേക്കാൾ സഞ്ജുവിനുണ്ട്. ഹെറ്റ്മെയറാണ് മത്സരം ഫിനിഷ് ചെയ്തതെങ്കിലും കളിയിൽ വലിയ ഇംപാക്ട് കൊണ്ടു വന്നത് സഞ്ജുവാണ്. ഹർഭജൻ വ്യക്തമാക്കി. 

​ഗുജറാത്തിനെതിരെ തോൽവി ഉറപ്പിച്ച ഘട്ടത്തിലാണ് സഞ്ജു ​ഗംഭീര ബാറ്റിങുമായി കളം നിറഞ്ഞത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും പൂജ്യത്തിന് പുറത്തായതിന്റെ ക്ഷീണവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇത് മാറ്റാൻ മികച്ച ബാറ്റിങ് അനിവാര്യമായിരുന്നു. നിർണായക ഘട്ടത്തിൽ സഞ്ജു ഫോമിലേക്ക് മടങ്ങിയെത്തി. 

മത്സരത്തിലാകെ 32 പന്തുകൾ നേരിട്ട സ‍‍ഞ്ജു മൂന്ന് ഫോറും ആറ് സിക്സും സഹിതം അടിച്ചെടുത്തത് 60 റൺസ്. അഫ്ഗാൻ സൂപ്പർ താരം റാഷിദ് ഖാനെതിരെ ഹാട്രിക് സിക്സർ നേടിയും സ‍ഞ്ജു കരുത്തു കാട്ടി. ടി20യിൽ ലോക ഒന്നാം നമ്പർ ബൗറായ റാഷിദിനെതിരെ ഐപിഎലിൽ ഹാട്രിക് സിക്സ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് സഞ്ജു. വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്‍ലാണ് ആദ്യത്തെയാൾ. ഈ മൂന്ന് സിക്സറുകളിലൂടെ മത്സരത്തിന്റെ ഗതി സഞ്ജു രാജസ്ഥാന് അനുകൂലമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com