കാമറൂണ്‍ ഗ്രീന്‍ തകര്‍ത്തടിച്ചു; മുംബൈക്കെതിരെ ഹൈദരബാദിന് 193 റണ്‍സ് വിജയലക്ഷ്യം

40 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീന്റെ ബാറ്റിങ്ങാണ് മുംബൈക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. 
അര്‍ധശതകം നേടിയ കാമറൂണ്‍ ഗ്രീന്‍/ ട്വിറ്റര്‍
അര്‍ധശതകം നേടിയ കാമറൂണ്‍ ഗ്രീന്‍/ ട്വിറ്റര്‍

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍ റൈസേഴ്‌സ് ഹൈദരബാദിന് 193 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് 192 റണ്‍സ് നേടി. ടോസ് നേടിയ ഹൈദരബാദ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 40 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീന്റെ ബാറ്റിങ്ങാണ് മുംബൈക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. 

മികച്ച തുടക്കമാണ് മുംൈബക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (28), ഇഷാന്‍ കിഷന്‍ (38) എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ചാം ഓവറില്‍ രോഹിത്തിനെ വീഴ്ത്ത്ി ടി നടരാജനാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ഇഷാന്‍ കിഷനും ഗ്രീനും ചേര്‍ന്ന് 46 റണ്‍സെടുത്തു.12ാം ഓറില്‍ ഇഷാന്‍ കിഷന്‍ പുറത്തായി.

പിന്നീട് ഇറങ്ങിയ സൂര്യകുമാര്‍ യാദവിന് ഏഴ് റണ്‍സ് മാത്രമാണ് നേടാനയത്. എന്നാല്‍ അഞ്ചാമനായി ഇറങ്ങിയ തിലക് വര്‍മയുടെ (17 പന്തില്‍ 37)മുംബൈയുടെ സ്‌കോര്‍ അതിവേഗം ചലിപ്പിച്ചു. നാല് സിക്‌സും രണ്ടു ഫോറും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിങ്‌സ്. 17ാം ഓവറില്‍ തിലക് പുറത്തായതിനു ശേഷമെത്തിയ ടിം ഡേവിഡ് 16 റണ്‍സുമായി ഗ്രീനു കൂട്ടായി. 

ഹൈദരാബാദിനായി മാര്‍ക്കോ ജാന്‍സെന്‍ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com