ബാറ്റിങിൽ ഡുപ്ലെസി, ബൗളിങിൽ സിറാജ്; പഞ്ചാബിനെ 24 റൺസിന് തകർത്ത് ബാം​ഗ്ലൂർ

175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 18.2 ഓവറിൽ എല്ലാവരും പുറത്തായി
റോയൽ ചാലഞ്ചേഴ്സ് ട്വിറ്ററിൽ പങ്കുവച്ച ചിത്രം
റോയൽ ചാലഞ്ചേഴ്സ് ട്വിറ്ററിൽ പങ്കുവച്ച ചിത്രം

മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ കീഴടക്കി റോയൽ ചാലഞ്ചേഴ്സിന് ബാം​ഗ്ലൂരിന് മൂന്നാം വിജയം. 24 റൺസിനാണ് കോഹ് ലിയുടെ നേതൃത്വത്തിലിറങ്ങിയ ടീമിന്റെ വിജയം. 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 18.2 ഓവറിൽ എല്ലാവരും പുറത്തായി

30 പന്തിൽ 46 റൺസെടുത്ത പ്രഭ്സിമ്രൻ സിങ്ങാണു പഞ്ചാബിന്റെ ടോപ് സ്കോറർ. മധ്യനിരയിൽ ജിതേഷ് ശർമയും ( 41) പഞ്ചാബിനായി തിളങ്ങി. ഹർപ്രീത് സിങ് (13), ഹർപ്രീത് ബ്രാർ (13), സാം കറൻ (10) എന്നിവരാണു മറ്റു പ്രധാന സ്കോറർമാർ

റോയൽ ചാലഞ്ചേഴ്സിനായി സിറാജ് നാലു വിക്കറ്റുകൾ വീഴ്ത്തി. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങിയാണ് സിറാജിന്റെ വിക്കറ്റ് നേട്ടം. വനിന്ദു ഹസരംഗ രണ്ടും വെയ്ൻ പാർനെൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുവീതവും വീഴ്ത്തി. ഇതോടെ ബാംഗ്ലൂരിന് ആറു മത്സരങ്ങളിൽ മൂന്നു വീതം ജയവും തോൽവിയുമായി ആറു പോയിന്റായി. പോയിന്റ് പട്ടികയിൽ അഞ്ചാമതാണ് ആര്‍സിബി. മൂന്നാം തോൽവി വഴങ്ങിയ പഞ്ചാബ് ഏഴാം സ്ഥാനത്താണ്.

ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. കോഹ് ലിയും ഡുപ്ലെസിയും ചേർന്ന് ഒന്നാം വിക്കറ്റിൽ 137 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 70 പന്തിൽ നിന്ന് ടീം നൂറ് റൺസ് കടന്നു. കോഹ് ലിയും ഡുപ്ലെസിയും അർധ സെഞ്ച്വറി നേടി. ഡുപ്ലെസി 56 പന്തിൽ 84 റൺസും വിരാട് കോഹ് ലി 47 പന്തിൽ 59 റൺസും നേടി. പരിക്കേറ്റ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി ഇംപാക്ട് പ്ലേയറുടെ റോളിലാണ് ഇന്ന് ആർസിബിക്കായി കളിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com