മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾ; ജംഷഡ്പുരിനെ വീഴ്ത്തി; ബം​ഗളൂരു സൂപ്പർ കപ്പ് ഫൈനലിൽ

ആദ്യ പകുതി ​ഗോൾരഹിതമായിരുന്നു. ജംഷഡ്പുർ അവസരങ്ങളും സൃഷ്ടിച്ചു. എന്നാൽ ​ഗോൾ നേടാൻ സാധിക്കാതെ പോയി
ഗോൾ നേട്ടമാഘോഷിക്കുന്ന ബം​ഗളൂരു താരങ്ങൾ/ ട്വിറ്റർ
ഗോൾ നേട്ടമാഘോഷിക്കുന്ന ബം​ഗളൂരു താരങ്ങൾ/ ട്വിറ്റർ

കോഴിക്കോട്: ജംഷഡ്പുർ എഫ്സിയെ മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾക്ക് വീഴ്ത്തി ബം​ഗളൂരു എഫ്സി സൂപ്പർ കപ്പ് പോരാട്ടത്തിന്റെ ഫൈനലിൽ. ജയേഷ് റാണ, ക്യാപ്റ്റൻ സുനിൽ ഛേത്രി എന്നിവരാണ് ബം​ഗളൂരുവിനായി വല ചലിപ്പിച്ചത്. 66, 83 മിനിറ്റുകളിലാണ് ​ഗോൾ വന്നത്.

ആദ്യ പകുതി ​ഗോൾരഹിതമായിരുന്നു. ജംഷഡ്പുർ അവസരങ്ങളും സൃഷ്ടിച്ചു. എന്നാൽ ​ഗോൾ നേടാൻ സാധിക്കാതെ പോയി. മറുഭാ​ഗത്ത് പ്രതിരോധത്തിൽ തട്ടി തെറിച്ച അവസരങ്ങൾ മുതലാക്കി കൗണ്ടർ അറ്റാക്കായിരുന്നു ബം​ഗളൂരു എഫ്സി ശ്രദ്ധിച്ചത്. 

രണ്ടാം പകുതിയിൽ ബം​ഗളൂരു ആക്രമണം കടുപ്പിച്ചു. 66ാം മിനിറ്റിൽ ശിവശക്തിയുടെ ബോക്സിലേക്കുള്ള ക്രോസ്. ജംഷഡ്പുർ താരം ജിതേന്ദ്ര സിങിന്റെ തലയിൽ തട്ടി. റിഫ്ലക്ഷനിൽ പന്ത് ബം​ഗളൂരു താരം ജയേഷ് റാണയ്ക്ക് പാകത്തിൽ കിട്ടി. താരം പോസ്റ്റിന്റെ വലത് മൂലയിൽ പന്ത് എത്തിച്ചു. 

83ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ വലത് വിങിൽ നിന്നുള്ള മികച്ച ഷോട്ട് ജംഷഡ്പുരിന്റെ മലയാളി ​ഗോൾ കീപ്പർ രഹ്നേഷ് തട്ടിയകറ്റി. ബോക്സിൽ തന്നെ വീണ പന്ത് ശിവശക്തി ഇടതു വിങിൽ നിൽക്കുകയായിരുന്ന ഛേത്രിക്ക് മറിച്ചു നൽകി. നായകൻ പന്ത് അനായാസം വലയിലിട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com