'ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു'- സമരം ചെയ്യുന്ന ​ഗുസ്തി താരങ്ങൾക്കെതിരെ പിടി ഉഷ

അതേസമയം പിടി ഉഷയിൽ നിന്നു ഇത്രയും പരുക്കൻ സമീപനം പ്രതീക്ഷിച്ചില്ലെന്ന് താരങ്ങളിലൊരാളായ ബജ്റം​ഗ് പുനിയ മറുപടി നൽകി
പിടി ഉഷ/ ഫയല്‍ ചിത്രം
പിടി ഉഷ/ ഫയല്‍ ചിത്രം

ന്യൂഡൽഹി: ലൈം​ഗിക പീഡന പരാതിയിൽ നടപടി ആവശ്യപ്പെട്ട് ​സമരം തുടരുന്ന ​ഗുസ്തി താരങ്ങൾക്കെതിരെ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ. താരങ്ങളുടെ സമരം ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതായി അവർ വിമർശിച്ചു. ലൈ​ഗിക പീഡന പരാതിയിൽ ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് താരങ്ങൾ ജന്തർ മന്ദറിൽ നടത്തുന്ന സമരം അഞ്ചാം ദിവസം പിന്നിട്ടു. 

'താരങ്ങൾ തെരുവിൽ നടത്തുന്ന സമരം കായിക മേഖലയ്ക്ക് ​ഗുണം ചെയ്യില്ല. അവരുടെ സമരം ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കി. സമരത്തിന് പോകും മുൻപ് താരങ്ങൾ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു'- പിടി ഉഷ വ്യക്തമാക്കി. 

അതേസമയം പിടി ഉഷയിൽ നിന്നു ഇത്രയും പരുക്കൻ സമീപനം പ്രതീക്ഷിച്ചില്ലെന്ന് താരങ്ങളിലൊരാളായ ബജ്റം​ഗ് പുനിയ മറുപടി നൽകി. ഉഷയിൽ നിന്നു പിന്തുണയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് പുനിയ വ്യക്തമാക്കി. 

അതിനിടെ സമരം ചെയ്യുന്ന ​ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ​ഗുസ്തി ഫിസിയോ പരജീത് മല്ലിക് രം​ഗത്തെത്തി. 2014ൽ ലഖ്നൗവിൽ നടന്ന ക്യാമ്പിൽ വച്ച് മൂന്ന് ജൂനിയർ താരങ്ങൾ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ തന്നോട് കാര്യങ്ങൾ പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. രാത്രിയിൽ ബ്രിജ് ഭൂഷണെ കാണാൻ താരങ്ങളെ നിർബന്ധിച്ചുവെന്നും പരജീത് വെളിപ്പെടുത്തി. ഇക്കാര്യം അന്ന് തന്നെ വനിതാ കോച്ച് കുൽദീപ് മാലിക്കിനെ അറിയിച്ചെന്നും കായിക മന്ത്രാലയത്തിന്റെ മേൽനോട്ട സമിതിക്ക് മുന്നിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചുവെന്നും പരജീത് വെളിപ്പെടുത്തി. 

താത്കാലിക‌ സമിതി

​​ഗുസ്തി ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനും തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാനുമായി താത്കാലിക സമിതിയെ ഐഒഎ നിയോ​ഗിച്ചു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയാണ് സമിതിയുടെ അധ്യക്ഷൻ. മുൻ ഷൂട്ടിങ് താരം സുമ ഷിരൂർ, വുഷു അസോസിയേഷൻ അധ്യക്ഷൻ ഭൂപേന്ദ്ര സിങ് ബജ്വ എന്നിവരാണ് സമിതിയിലെ മറ്റു അം​ഗങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com