'നിങ്ങളുടെ അക്കാദമി തകർക്കുമെന്ന് ആശങ്കപ്പെട്ടില്ലേ, അത് ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കില്ലേ?'- ഉഷക്കെതിരെ ബജ്റം​ഗ് പുനിയ (വീഡിയോ)

ലൈംഗിക പീഡന പരാതിയിൽ ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് താരങ്ങൾ ജന്തർ മന്ദറിൽ നടത്തുന്ന സമരം ആറാം ദിവത്തിലേക്ക് കടന്നു
ജന്തർ മന്ദറിൽ പ്രതിഷേധം തുടരുന്നതിനൊപ്പം പരിശീലനം നടത്തുന്ന ബജ്റം​ഗ് പുനിയ/ പിടിഐ
ജന്തർ മന്ദറിൽ പ്രതിഷേധം തുടരുന്നതിനൊപ്പം പരിശീലനം നടത്തുന്ന ബജ്റം​ഗ് പുനിയ/ പിടിഐ

ന്യൂഡൽഹി: ലൈം​ഗിക പീഡന പരാതിയിൽ നടപടി ആവശ്യപ്പെട്ട് ​സമരം തുടരുന്ന ​ഗുസ്തി താരങ്ങൾക്കെതിരായ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷയുടെ പ്രസ്താവന വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. താരങ്ങളുടെ സമരം ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്നായിരുന്നു അവരുടെ പ്രസ്താവന. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ​ഗുസ്തി താരം ബജ്റം​ഗ് പുനിയ രം​ഗത്തെത്തി. 

'ഞങ്ങളെയൊക്കെ പ്രചോ​ദിപ്പിച്ച താരമാണ് പിടി ഉഷ. ഞങ്ങളുടെ ഐക്കൺ. അവർ ഇത്തരത്തിൽ പ്രതികരിച്ചത് ഞങ്ങൾക്ക് അങ്ങേയറ്റം വേദനയുണ്ടാക്കി. അവരുടെ അക്കാദമി തകർക്കപ്പെടുമെന്ന് പറഞ്ഞ് അവർ ആശങ്ക പങ്കിട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അവർ ആശങ്ക പങ്കിട്ടത്. അത് ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതല്ലേ?'- പുനിയ ചോദിച്ചു. 

ഉഷയിൽ നിന്നു ഇത്രയും പരുക്കൻ സമീപനം പ്രതീക്ഷിച്ചില്ലെന്ന് പുനിയ മറുപടി നൽകി. ഉഷയിൽ നിന്നു പിന്തുണയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നു പുനിയ വ്യക്തമാക്കി. 

ലൈംഗിക പീഡന പരാതിയിൽ ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് താരങ്ങൾ ജന്തർ മന്ദറിൽ നടത്തുന്ന സമരം ആറാം ദിവത്തിലേക്ക് കടന്നു. ഇതിനെതിരെയാണ് ഉഷ പ്രസ്താവന നടത്തിയത്. ഇതിഹാസ അത്‌ലറ്റിന്റെ ഇത്ര നിരുത്തരവാദ​പരമായ പ്രസ്താവനയിൽ ബജ്റം​ഗ് പുനിയക്കൊപ്പം വിനേഷ് ഫോ​ഗട്ടും സാക്ഷി മാലികും ഞെട്ടൽ പ്രകടിപ്പിച്ചിരുന്നു. 

'താരങ്ങൾ തെരുവിൽ നടത്തുന്ന സമരം കായിക മേഖലയ്ക്ക് ​ഗുണം ചെയ്യില്ല. അവരുടെ സമരം ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കി. സമരത്തിന് പോകും മുൻപ് താരങ്ങൾ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു'- എന്നായിരുന്നു ഉഷയുടെ പ്രതികരണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com