ചണ്ഡീഗഢ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഗംഭീര വിജയമാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് സ്വന്തമാക്കിയത്. കൂറ്റന്‍ സ്‌കോറാണ് ലഖ്‌നൗ ആദ്യം ബാറ്റ് ചെയ്ത് അടിച്ചെടുത്തത്. ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച സ്‌കോറാണ് അവര്‍ ബോര്‍ഡില്‍ കുറിച്ചത്. മത്സരത്തില്‍ 56 റണ്‍സിന്‍ കൂറ്റന്‍ ജയവും അവര്‍ സ്വന്തമാക്കി.
മത്സരത്തിനിടെ ശ്രദ്ധേയമായത് ലഖ്‌നൗ മെന്ററും മുന്‍ ഇന്ത്യന്‍ ഒപ്പണറുമായ ഗൗതം ഗംഭീറിന്റെ ചിരിയാണ്. ഇതിന്റെ വീഡിയോ നിമിഷം കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.
അധികം ചിരിച്ചു കാണാത്ത താരമാണ് ഗംഭീര്‍. അതുകൊണ്ടു തന്നെയാണ് ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തതും.
മത്സരത്തില്‍ പഞ്ചാബ് താരം ജിതേഷ് ശര്‍മയുടെ വിക്കറ്റ് വീണപ്പോഴായിരുന്നു ഗംഭീറിന്റെ അപൂര്‍വ ചിരി. ഈ വിക്കറ്റ് നേട്ടം ഗംഭീര്‍ ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം. മത്സരത്തില്‍ ഏഴാമനായി ക്രീസിലെത്തിയ ജിതേഷ് വമ്പന്‍ അടികളുമായി മിന്നല്‍ ബാറ്റിങുമായി ക്രീസില്‍ തീ പടര്‍ത്തുന്നതിനിടെയാണ് താരം ക്യാച്ചായി മടങ്ങിയത്.
മൂന്ന് സിക്‌സുകളാണ് ഒന്‍പത് ബോള്‍ നേരിട്ട് താരം അതിനിടെ നേടിയത്. പത്ത് പന്തില്‍ 24 റൺസെടുത്താണ് ജിതേഷിന്റെ മടക്കം. അഥര്‍ ടൈഡെയുടെ വെടിക്കെട്ടില്‍ പഞ്ചാബ് പ്രതീക്ഷ വച്ചിരുന്നു. എന്നാല്‍ താരം പുറത്തായതോടെ അവര്‍ പരുങ്ങി. ഈ ഘട്ടത്തിലായിരുന്നു ജിതേഷിന്റെ മിന്നലടി. താരം പുറത്തായതിന്റെ ആശ്വാസവും ഗംഭീറിന്റെ ചിരിക്ക് പിന്നിലുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക