'വാര്‍ണര്‍ നേരത്തെ പുറത്തായതിനാല്‍ ഡല്‍ഹി വിജയത്തിന്റെ വക്കിലെങ്കിലും എത്തി, ക്യാപ്റ്റന്റെ സ്ഥിതി പരമ ദയനീയം'

ഇപ്പോള്‍ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ താരം ഹര്‍ഭജന്‍ സിങ്
ഡേവിഡ് വാർണർ/ പിടിഐ
ഡേവിഡ് വാർണർ/ പിടിഐ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് അവര്‍ തോല്‍വി വഴങ്ങി. വിജയത്തിന്റെ വക്കില്‍ നിന്നാണ് അവര്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. 

ഇപ്പോള്‍ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ താരം ഹര്‍ഭജന്‍ സിങ്. ഡല്‍ഹി ടീമിന്റെ പ്രശ്‌നം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തന്നെയാണെന്ന് ഹര്‍ഭജന്‍ തുറന്നടിച്ചു. വാര്‍ണര്‍ മികച്ച രീതിയിലല്ല ടീമിനെ നയിക്കുന്നതെന്ന് ഹര്‍ഭജന്‍ പറയുന്നു. 

'ഡല്‍ഹി ടീമിന് സീസണില്‍ ഒരു തിരിച്ചു വരവുണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അതിന്റെ മുഴുവന്‍ കാരണവും ക്യാപ്റ്റന്‍ തന്നെയാണ്. അദ്ദേഹം ടീമിനെ ശരിയാം വണ്ണം നയിക്കുന്നില്ല. ബാറ്റിങ് ഫോമും പ്രശ്‌നമാണ്. നിരാശപ്പെടുത്തുന്നതാണ്. ഹൈദരാബാദിനെതിരെ അദ്ദേഹം പൂജ്യത്തിന് പുറത്തായത് കൊണ്ടാണ് വിജയത്തിന്റെ വക്കിലെങ്കിലും അവര്‍ എത്തിയത്. വാര്‍ണര്‍ കളിക്കുന്ന 50 പന്തുകളും ടീമിനെ സംബന്ധിച്ച് നഷ്ടമാണ്. അതിനര്‍ത്ഥം ടീം 50 റണ്‍സിന് തോല്‍ക്കും എന്നാണ്.' 

'ടീം തോല്‍ക്കുന്ന ഘട്ടത്തിലെല്ലാം അദ്ദേഹം മറ്റു കളിക്കാരുടെ സംഭാവനകളെക്കുറിച്ചാണ് വിമര്‍ശനം ഉന്നയിക്കുന്നത്. എന്നാല്‍ അദ്ദേഹം എന്താണ് ചെയ്യുന്നത്. അദ്ദേഹത്തിന് ഒരു പദ്ധതിയുമില്ല. പല കളിയിലും വാര്‍ണര്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയെന്നത് ശരിയാണ്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് നോക്കു. ഈ സീസണിലെ തന്റെ പ്രതിഭയോട് അദ്ദേഹം ഒരു ഘട്ടത്തില്‍ പോലും നീതി പുലര്‍ത്തിയില്ല. അദ്ദേഹം നേടിയ 300ല്‍ കൂടുതല്‍ റണ്‍സ് സത്യത്തില്‍ ടീമിന് ഒരു പ്രയോജനവും ചെയ്തിട്ടില്ല. ഡിസി ഏറ്റവും അവസാന സ്ഥാനത്ത് നില്‍ക്കുന്നതിന്റെ കാരണം അറിയണമെങ്കില്‍ അദ്ദേഹം സ്വയം കണ്ണാടി നോക്കുകയാണ് വേണ്ടത്'- ഹര്‍ഭജന്‍ തുറന്നടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com