അന്താരാഷ്ട്ര ബാഡ്മിന്റണ്‍ റാങ്കിങ്: മലയാളിതാരം പ്രണോയ് ഒന്‍പതാം സ്ഥാനത്ത് 

ഇന്ത്യയുടെ ലക്ഷ്യ സെന്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11-ാം റാങ്കിലെത്തി
എച്ച്എസ് പ്രണോയ്/ഫോട്ടോ: എഎഫ്പി
എച്ച്എസ് പ്രണോയ്/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. പുരുഷ സിംഗിള്‍സ് മലയാളി താരം എച്ച് എസ് പ്രണോയ് ഒന്‍പതാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം 10-ാം സ്ഥാനത്തായിരുന്നു പ്രണോയ്. ഇന്ത്യയുടെ ലക്ഷ്യ സെന്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11-ാം റാങ്കിലെത്തി. 

അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ ബി ഡബ്ല്യു എഫ് ആണ് റിങ്കിങ് പുറത്തുവിട്ടത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ കിഡംബി ശ്രീകാന്ത് പട്ടികയിൽ 19-ാം സ്ഥാനത്താണ്. വനിതാ വിഭാഗം സിംഗിള്‍സില്‍ പി വി സിന്ധു 17-ാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ താരമാണ് സിന്ധു. ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം പുരുഷ ഡബിള്‍സില്‍ രണ്ടാം റാങ്കില്‍ തുടരുന്നു. വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ട്രീസ-ഗായത്രി സഖ്യം 17-ാം സ്ഥാനത്താണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com