താരങ്ങള്‍ക്ക് അഹങ്കാരമെന്ന് കപില്‍; തോറ്റാല്‍ ഈ പറച്ചില്‍ പതിവെന്ന് ജഡേജ

ടീമിനു വേണ്ടിയാണ് നിലവില്‍ താരങ്ങളെല്ലാം നിലകൊള്ളുന്നതെന്നും വ്യക്തിപരമായ അജണ്ടകളുമായി ആരും കളിക്കാനിറങ്ങുന്നില്ലെന്നും ജഡേജ തുറന്നടിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ട്രിനിഡാഡ്: മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ കപില്‍ ദേവിന്റെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടിയുമായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഐപിഎല്ലില്‍ കൂടി ധാരാളം പണം ലഭിക്കുന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ മുഴുവന്‍ അഹങ്കാരികളായി മാറിയെന്നായിരുന്നു കപിലിന്റെ വിമര്‍ശനം. രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനോട് തോറ്റതിനു പിന്നാലെയായിരുന്നു 83ല്‍ ലോകകപ്പ് സമ്മാനിച്ച നായകന്റെ രൂക്ഷ പ്രതികരണം.

എന്നാല്‍ ടീമിനു വേണ്ടിയാണ് നിലവില്‍ താരങ്ങളെല്ലാം നിലകൊള്ളുന്നതെന്നും വ്യക്തിപരമായ അജണ്ടകളുമായി ആരും കളിക്കാനിറങ്ങുന്നില്ലെന്നും ജഡേജ തുറന്നടിച്ചു. താരങ്ങള്‍ അഹങ്കാരികളും എല്ലാ അറിയുന്നവരാണ് തങ്ങളെന്നും അവര്‍ ചിന്തിക്കുന്നതായും കപില്‍ ആരോപിച്ചിരുന്നു. 

'ഞങ്ങളെല്ലാവരും കഠിനമായി അധ്വാനിച്ചാണ് ടീമില്‍ നില്‍ക്കുന്നത്. എല്ലാവരും ആസ്വദിച്ചാണ് കളിക്കുന്നതും. ടീമിനു വേണ്ടി 100 ശതമനാവും സമര്‍പ്പിക്കാന്‍ സന്നദ്ധതരാണ് ഞങ്ങള്‍.' 

'നിലവിലെ ടീമിൽ അഹങ്കാരികളായ ഒരാളും ഇല്ല. തോല്‍ക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുക സ്വാഭാവികമാണ്. ഞങ്ങള്‍ ആസ്വദിച്ചു കളിക്കുന്നു. ഏറ്റവും മികവുറ്റ സംഘമാണ് ഇപ്പോള്‍ നമ്മുടേത്.'

'ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ മുഖ്യ ലക്ഷ്യം ടീമിനെ വിജയിപ്പിക്കുക എന്നതാണ്. വ്യക്തിപരമായ നേട്ടങ്ങൾക്കല്ല പ്രാധാന്യം നൽകുന്നത്'- ജഡേജ മറുപടിയായി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com