സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ മലയാളി താരം എച്ച് എസ് പ്രണോയിക്ക് തോല്‍വി. അവസാനം വരെ ആവേശം നീണ്ട പോരാട്ടത്തില്‍ ചൈനയുടെ വെങ് ഹോങ് യാങ് കിരീടം നേടി. സ്കോര്‍ 21-9, 21-23, 22-20.
ആദ്യ ഗെയിം നഷ്ടമായ പ്രണോയി രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചു വന്നു. എന്നാല്‍ നിര്‍ണായക മൂന്നാം ഗെയിം നേടി വെങ് ഹോങ് കിരീടം സ്വന്തമാക്കുകയായിരുന്നു.
സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് പ്രണോയ് വെങ് ഹോങിനെതിരെ ഇറങ്ങിയത്. മലേഷ്യന്‍ ഓപ്പണില്‍ വെങ് ഹോങ് യാങിനെ പരാജയപ്പെടുത്തി പ്രണോയി കിരീടം ചൂടിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ