'സമയം കടന്നു പോകുന്നത് സഞ്ജു മനസിലാക്കണം, അവസരം കിട്ടിയിട്ടും തിളങ്ങുന്നില്ല'- വിമര്‍ശിച്ച് മുന്‍ താരം

'ഓരോ തവണയും സഞ്ജു ടീമില്‍ ഇല്ലാതിരിക്കുമ്പോള്‍ ഞങ്ങളെല്ലാം അതിനെക്കുറിച്ച് സംസാരിക്കാറുണ്ട്'
രണ്ടാം ടി20യിൽ സ്റ്റംപിങിൽ പുറത്താകുന്ന സഞ്ജു/ പിടിഐ
രണ്ടാം ടി20യിൽ സ്റ്റംപിങിൽ പുറത്താകുന്ന സഞ്ജു/ പിടിഐ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടി20 പോരാട്ടത്തിലും അവസരം ലഭിച്ചിട്ടും മികവ് പുലര്‍ത്താന്‍ കഴിയാതെ പോയ മലയാളി താരം സഞ്ജു സാംസണെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ സഞ്ജു പരാജയപ്പെടുകയാണെന്നു പാര്‍ഥിവ് പറഞ്ഞു. 

മൂന്നാം ഏകദിനത്തില്‍ അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയെന്നത് ശരിയാണ്. എന്നാല്‍ ടി20യില്‍ അദ്ദേഹം മികവ് കാണിച്ചില്ല. സമയം കടന്നു പോകുന്നത് സഞ്ജു മനസിലാക്കണമെന്നും പാര്‍ഥിവ് മുന്നറിയിപ്പു നല്‍കി. 

'ഓരോ തവണയും സഞ്ജു ടീമില്‍ ഇല്ലാതിരിക്കുമ്പോള്‍ ഞങ്ങളെല്ലാം അതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. അവസരം കിട്ടുമ്പോള്‍ പക്ഷേ അദ്ദേഹം അതു ഉപയോഗപ്പെടുത്തുന്നുമില്ല. സമയം കടന്നു പോകുകയാണെന്നു അദ്ദേഹം തിരിച്ചറിയേണ്ടതുണ്ട്.' 

'വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ ഏറെ നേരം ക്രീസില്‍ നില്‍ക്കേണ്ടതിനെക്കുറിച്ചടക്കം ഇന്ത്യ തോല്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് സംസാരിക്കേണ്ടി വരുന്നു. കഴിഞ്ഞ രണ്ട് ടി20യിലും സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ ഒരേയൊരു ഇന്ത്യന്‍ ബാറ്റര്‍ തിലക് വര്‍മ മാത്രമാണ്. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത രീതി, സ്പിന്നര്‍മാര്‍ക്കെതിരെ റിവേഴ്സ് സ്വീപ്പ് ചെയ്തത്, കവറുകളില്‍ നേടിയ സിക്സറുകള്‍ തുടങ്ങിയ പ്രകടനങ്ങളിലൂടെ തിലക് തന്റെ റെയ്ഞ്ച് കാണിച്ചു'- പാര്‍ഥിവ് വ്യക്തമാക്കി. 

ആദ്യ ടി20യില്‍ 22 പന്തില്‍ 39 റണ്‍സും രണ്ടാം പോരില്‍ 41 പന്തില്‍ 51 റണ്‍സുമാണ് തിലക് കണ്ടെത്തിയത്. പരമ്പര നേടണമെങ്കില്‍ മൂന്നാം ടി20യില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com