ലോകകപ്പ് ഒരുക്കങ്ങള്‍; നവീകരണത്തിനിടെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ തീപിടിത്തം

ഇന്നലെ രാത്രി 11.50ഓടെയാണ് തീപിടിത്തമുണ്ടായതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്ത് നവീകരണ ജോലികള്‍ നടക്കുകയാണ്. അതിനിടെ സ്‌റ്റേഡിയത്തിലെ ഡ്രസിങ് റൂമുകളില്‍ ഒന്നില്‍ വന്‍ തീപിടിത്തമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. 

ഇന്നലെ രാത്രി 11.50ഓടെയാണ് തീപിടിത്തമുണ്ടായതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. എവേ ടീമുകള്‍ക്കായി സജ്ജീകരിച്ച ഡ്രസിങ് റൂമുകളില്‍ ഒന്നിലാണ് തീപിടിത്തമുണ്ടായതെന്നു അധികൃതര്‍ വെളിപ്പെടുത്തി. 

ഗ്രൗണ്ട് സ്റ്റാഫുകളാണ് പുക ഉയരുന്നതു കണ്ടത്. ഫോള്‍സ് സീലിങില്‍ നിന്നു പുക ഉയരുന്നതാണ് ജീവനക്കാര്‍ കണ്ടത്. പിന്നാലെ രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തി തീയണക്കുകയായിരുന്നു. മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ലോകകപ്പിലെ ആറ് മത്സരങ്ങള്‍ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നടക്കുന്നത്. ഓക്ടോബര്‍ 31ന് ബംഗ്ലാദേശ്- പാകിസ്ഥാന്‍ പോരാട്ടമാണ് വേദിയിലെ ആദ്യ മത്സരം. പിന്നാലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ലീഗ് റൗണ്ട് പോരാട്ടം നവംബര്‍ അഞ്ചിനു നടക്കും. നവംബര്‍ 16നു രണ്ടാം സെമി പോരാട്ടവും ഈ ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com