വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ചഹൽ, വോൺ, മുത്തയ്യ മുരളീധരൻ; മൂന്ന് പേരും ഒരു ബൗളറിൽ! അമ്പരപ്പിക്കും 'ത്രീ ഇൻ വൺ' സ്പിൻ (വീഡിയോ)

രാജസ്ഥാനിൽ നടന്ന ഒരു ലോക്കൽ ടൂർണമെന്റിൽ ഒരു താരം എറിഞ്ഞ സ്പിൻ ബൗളിങാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്

ജയ്പുർ: ക്രിക്കറ്റിൽ സ്പിൻ ബൗളിങ് എന്നത് ഒരു കലയാണ്. ലോക ക്രിക്കറ്റിൽ വിഖ്യാതരായ ഓട്ടേറെ സ്പിന്നർമാരെ കാണാം. വിക്കറ്റുകളുടെ എണ്ണമോ റെക്കോർഡുകളോ ഒന്നുമല്ല അതിന്റെ മാറ്റ് അളക്കുന്നത്. സൗന്ദര്യാത്മകതയാണ് സ്പിൻ ബൗളിങിനെ വ്യത്യസ്തമാക്കുന്നത്. 

ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ അത്തരമൊരു ബൗളറാണ് നിറയുന്നത്. രാജസ്ഥാനിൽ നടന്ന ഒരു ലോക്കൽ ടൂർണമെന്റിൽ ഒരു താരം എറിഞ്ഞ സ്പിൻ ബൗളിങാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്. യുസ്‌വേന്ദ്ര ചഹൽ, ഇതിഹാസ സ്പിന്നർമാരായ ഷെയ്ൻ വോൺ, മുത്തയ്യ മുരളീധരൻ എന്നീ മൂന്ന് പേർ ചേരുന്ന ഒരു ബൗളർ എന്നാണ് ഈ താരത്തെ ആരാധകർ വിശേഷിപ്പിച്ചത്. 

റൺ അപ്പിലും പന്ത് റിലീസ് ചെയ്യുന്ന രീതിയും ഈ മൂന്ന് താരങ്ങളുടെ മിന്നലാട്ടങ്ങൾ ഒറ്റ താരത്തിൽ കാണാം എന്നാണ് വീഡിയോക്ക് താഴെ പലരും അടയാളപ്പെടുത്തുന്നത്. താരത്തിന്റെ പന്തിന്റെ ദിശ അറിയാതെ ബാറ്റർ ഔട്ടാകുന്നതാണ് വീഡിയോ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com