നാട്ടങ്കം ജയിച്ചു കയറി ​ഗോകുലം കേരള എഫ്സി, പൊരുതി വീണ് ബ്ലാസ്റ്റേഴ്സ്

അമിനൗ ബൗബ, ശ്രീക്കുട്ടൻ അഭിജിത്ത് എന്നിവരാണ് ​ഗോകുലത്തിനായി സ്കോർ ചെയ്തത്. ബ്ലാസ്റ്റേഴ്സ് താരം നൗചയുടെ സെൽഫ് ​ഗോൾ കളിയിൽ നിർണായകമായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊൽക്കത്ത: ഡ്യൂറന്റ് കപ്പിലെ കേരള ടീമുകളുടെ നാട്ടങ്കത്തിൽ ​ഗോകുലം കേരള എഫ്സിക്ക് മിന്നും ജയം. ഐഎസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്സിനെയാണ് അവർ കീഴടക്കിയത്. ആരാധകർ ഉറ്റുനോക്കിയ ആവേശ പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ​ഗോളുകൾക്കാണ് ​ഗോകുലത്തിന്റെ ജയം. 

അമിനൗ ബൗബ, ശ്രീക്കുട്ടൻ അഭിജിത്ത് എന്നിവരാണ് ​ഗോകുലത്തിനായി സ്കോർ ചെയ്തത്. ബ്ലാസ്റ്റേഴ്സ് താരം നൗചയുടെ സെൽഫ് ​ഗോൾ കളിയിൽ നിർണായകമായി. താരത്തിന്റെ സെൽഫാണ് കളിയുടെ ​ഗതി ​ഗോകുലത്തിനു അനുകൂലമാക്കിയത്. ബ്ലാസ്റ്റേഴ്സിനായി ഇമ്മാനുവേൽ ജസ്റ്റൻ, പ്രബീർ ദാസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ആശ്വാസ​ ​ഗോളുകൾ നേടിയത്. 

നേരത്തെ ആദ്യ മത്സരത്തിലും ​ഗോകുലം ജയിച്ചിരുന്നു. ഇതോടെ ആറ് പോയിന്റുമായി ​ഗോകുലം ​ഗ്രൂപ്പിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി. 

കളി തുടങ്ങി 17ാം മിനിറ്റിൽ തന്നെ ​ഗോകുലം മുന്നിലെത്തി. അമിനൗ ബൗബയാണ് ലീഡ് സമ്മാനിച്ചത്. പെഡ്രോമോയുടെ അസിസ്റ്റായിരുന്നു ​ഗോളിനു വഴി തുടറന്നത്. 36ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ഇമ്മാനുവലായിരുന്നു ബ്ലാസ്റ്റേഴ്സിനു സമനില സമ്മാനിച്ചത്. 

43ാം മിനിറ്റിൽ ശ്രീക്കുട്ടനിലൂടെ ​ഗോകുലം വീണ്ടും മുന്നിൽ. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ നവോചയുടെ സെൽഫ് ​ഗോൾ ​ഗോകുലത്തിനു വീണ്ടും ലീഡും മാനസിക മുൻതൂക്കവും സമ്മാനിച്ചു. 

രണ്ടാം പകുതിയിൽ തിരിച്ചെത്താനുള്ള ബ്ലസ്റ്റേഴ്സിന്റെ ശ്രമത്തെ തുടക്കത്തിൽ തന്നെ ഇല്ലാതാക്കാൻ ​ഗോകുലത്തിനു സാധിച്ചു. 47ാം മിനിറ്റിൽ അഭിജിതിലൂടെ അവർ നാലാം ​ഗോൾ നേടി. 

ഇതോടെ ബ്ലാസ്റ്റേഴ്സ് ഉണർന്നു. 54ാം മിനിറ്റിൽ പ്രതിരോധ താരം പ്രബിർ ദാസ് ലീഡ് കുറച്ചു. 78ാം മിനിറ്റിൽ അഡ്രിയാൻ ലൂണയും സ്കോർ ചെയ്തതോടെ അവർ സമനില സ്വന്തമാക്കുമെന്നു പ്രതീക്ഷിച്ചു. എന്നാൽ ​ഗോൾ വഴങ്ങാതെ ​ഗോകുലം പ്രതിരോധം കടുപ്പിച്ചതോടെ അവരുടെ മോഹം പൊലിഞ്ഞു. ​ഗോകുലം തുടർച്ചയായി രണ്ടാം ജയത്തോടെ മുന്നോട്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com