തുടര്‍ച്ചയായി രണ്ടാം മാസവും ആഷ്‌ലി ഗാര്‍ഡ്‌നര്‍, ആഷസ് ഗതി തിരിച്ച ക്രിസ് വോക്‌സും മികച്ച താരം

നേട്ടത്തിനൊപ്പം മറ്റൊരു പെരുമയും ആഷ്‌ലി ഗാര്‍ഡ്‌നര്‍ സ്വന്തമാക്കി. ജൂണ്‍ മാസത്തിലെ മികച്ച വനിതാ താരമായി ആഷ്‌ലി തിരഞ്ഞെടുക്കപ്പെട്ടിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബൈ: ഐസിസിയുടെ ജൂലൈ മാസത്തിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ചു. വനിതാ വിഭാഗത്തില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്സിനാണ് മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം. 

നേട്ടത്തിനൊപ്പം മറ്റൊരു പെരുമയും ആഷ്‌ലി ഗാര്‍ഡ്‌നര്‍ സ്വന്തമാക്കി. ജൂണ്‍ മാസത്തിലെ മികച്ച വനിതാ താരമായി ആഷ്‌ലി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ഐസിസിയുടെ മികച്ച താരമായി തുടര്‍ച്ചയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമായി ആഷ്‌ലി മാറി. ഇതുവരെ ഒരു പുരുഷ, വനിതാ താരവും തുടര്‍ച്ചയായി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 

ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ മിന്നും ഓള്‍റൗണ്ട് മികവാണ് ആഷ്‌ലി പുറത്തെടുത്തത്. 232 റണ്‍സും 15 വിക്കറ്റുകളും താരം ഇക്കാലയളവില്‍ നേടി. ഇതോടെയാണ് തുടര്‍ച്ചയായി രണ്ടാം മാസവും മികച്ച താരമായി മാറിയത്. 

ഓസ്‌ട്രേലിയക്കെതിരായ ആഷസ് പോരാട്ടത്തിലെ മികവാണ് ക്രിസ് വോക്‌സിന്റെ നേട്ടത്തിനു പിന്നില്‍. ആഷസിലെ മാന്‍ ഓഫ് ദി സീരാസായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ് വോക്‌സിന്റെ ബൗളിങ് മികവിലാണ് ഇംഗ്ലണ്ട് ആഷസ് പോരാട്ടം 2-2നു സമനിലയില്‍ എത്തിച്ചത്. 

അവസാന മൂന്ന് പോരാട്ടങ്ങളില്‍ താരം 19 വിക്കറ്റുകളാണ് നേടിയത്. 18.15 ആവറേജിലായിരുന്നു വിക്കറ്റ് കൊയ്ത്ത്. ഈ മികവാണ് കളിയുടെ ഗതി തിരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com