'ഇന്ത്യന്‍ പെലെ'; ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം എക്‌സില്‍ പങ്കുവെച്ച ചിത്രം
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം എക്‌സില്‍ പങ്കുവെച്ച ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു. മറവിരോഗം, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ഹബീബിന്റെ അന്ത്യം ഹൈദരാബാദിലായിരുന്നു.

ഇന്ത്യന്‍ പെലെ എന്ന് അറിയപ്പെട്ടിരുന്ന ഹബീബ് 1965നും 76 നും ഇടയിലാണ് ഇന്ത്യക്കായി കളിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 35 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് നേടിയത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്ന ഹബീബിനെ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 1970ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു ഹബീബ്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. തെലങ്കാന സ്വദേശിയായ ഹബീബ് ഇന്ത്യന്‍ ടീമില്‍ ഫോര്‍വേര്‍ഡ് ആയാണ് കളിച്ചിരുന്നത്. സന്തോഷ് ട്രോഫിയില്‍ ബംഗാളിനെയാണ് പ്രതിനിധാനം ചെയ്തിരുന്നത്. 1969ല്‍ സന്തോഷ് ട്രോഫിയില്‍ ബംഗാളിന് വേണ്ടി മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. 11 ഗോളുകള്‍ നേടി ടോപ് സ്‌കോററായി. ഇതില്‍ രണ്ടു ഹാട്രിക്കും ഉള്‍പ്പെടും. ലീഗില്‍ മോഹന്‍ ബഗാനു വേണ്ടിയും ഈസ്റ്റ് ബംഗാളിന് വേണ്ടിയും അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com