നെയ്മര്‍ക്ക് പിന്നാലെ യാസിന്‍ ബോനോയും; ബയേണും റയലും നോട്ടമിട്ട മൊറോക്കന്‍ ഗോള്‍ കീപ്പര്‍ അല്‍ ഹിലാലില്‍

കഴിഞ്ഞ ദിവസം വമ്പന്‍ തുക മുടക്കി പിഎസ്ജിയില്‍ നിന്നു ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ അല്‍ ഹിലാല്‍ ടീമിലെത്തിച്ചിരുന്നു. പിന്നാലെയാണ് ബോനോയുടെ വരവ്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

റിയാദ്: സൗദി പ്രൊ ലീഗിലേക്കുള്ള യൂറോപ്യന്‍ ടീമിലെ താരങ്ങളുടെ ഒഴുക്കിനു ശമനമില്ല. സെവിയ്യയുടെ മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസിന്‍ ബോനോയാണ് സൗദിയിലേക്കെത്തിയ പുതിയ താരം. താരം അല്‍ ഹിലാലില്‍ ചേര്‍ന്നു. 21 മില്ല്യണ്‍ യൂറോ മുടക്കിയാണ് ടീം ബോനോയെ സ്വന്തമാക്കിയത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം എത്തുന്നത്. 

കഴിഞ്ഞ ദിവസം വമ്പന്‍ തുക മുടക്കി പിഎസ്ജിയില്‍ നിന്നു ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ അല്‍ ഹിലാല്‍ ടീമിലെത്തിച്ചിരുന്നു. പിന്നാലെയാണ് ബോനോയുടെ വരവ്. 

സെവിയ്യക്കൊപ്പം രണ്ട് തവണ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയ താരമാണ് ബോനോ. ഖത്തര്‍ ലോകകപ്പില്‍ സെമി വരെയുള്ള മൊറോക്കോയുടെ അവിസ്മരണീയ കുതിപ്പിനു പിന്നിലും ബോനോയുടെ ചോരാത്ത കൈകള്‍ നിര്‍ണായകമായിരുന്നു.

ബോനോയെ യൂറോപ്യന്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. അതിനിടെയാണ് താരം അപ്രതീക്ഷിതമായി സൗദി ക്ലബിലേക്ക് ചേക്കേറിയത്. 

സൗദി പ്രൊലീഗിലെ വിജയ പാരമ്പര്യം ഏറെ അവകാശപ്പെടുന്ന കരുത്തരാണ് അല്‍ ഹിലാല്‍. 66 ട്രോഫികളാണ് ക്ലബിന്റെ ഷോക്കേസിലുള്ളത്. നെയ്മര്‍ക്ക് പുറമെ മിലിന്‍കോവിച് സാവിച്, കാലിദു കൗലിബാലി, മാല്‍ക്കം തുടങ്ങിയ താരങ്ങളും ഈ സീസണില്‍ ടീമിലെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com