'ഈ ബുമ്രയെ കാണാനാണ് എല്ലാവരും കാത്തിരുന്നത്'- ക്യാപ്റ്റന്‍ ഗംഭീരമായി പന്തെറിഞ്ഞെന്ന് രവി ബിഷ്‌ണോയ് (വീഡിയോ)

ബുമ്‌റയുടെ തിരിച്ചു വരവ് നേരിട്ടു കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു രവി ബിഷ്‌ണോയ് പറയുന്നു
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ഡബ്ലിന്‍: നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്ര ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. അയര്‍ലന്‍ഡിനെതിരായ പോരിലെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്താന്‍ നായകന്‍ കൂടിയായ താരത്തിനു സാധിച്ചു. ബുമ്രയുടെ തിരിച്ചു വരവില്‍ കൈയടിക്കുകയാണ് ടീമിലെ സഹ താരവും സ്പിന്നറുമായി രവി ബിഷ്‌ണോയ്. 

ബുമ്‌റയുടെ തിരിച്ചു വരവ് നേരിട്ടു കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു രവി ബിഷ്‌ണോയ് പറയുന്നു. ഈ ബുമ്രയെ കാണാനാണ് എല്ലാവരും കാത്തിരുന്നതെന്നും ഇന്ത്യന്‍ സ്പിന്നര്‍ വ്യക്തമാക്കി. 

അദ്ദേഹത്തിന്റെ തിരിച്ചു വരവിനു സാക്ഷിയായതില്‍ സന്തോഷിക്കുന്നു. ഒന്നാം ഓവറിലെ ആദ്യ പന്ത് വിചാരിച്ച പോലെ വന്നില്ല. എന്നാല്‍ അടുത്ത അഞ്ച് ഡെലിവറികള്‍ കാണാന്‍ രസകരമായിരുന്നു. വളരെ കാലമായി ഈ കാഴ്ച കാണാന്‍ എല്ലാവരും കാത്തിരിക്കുകയായിരുന്നു.' 

'അദ്ദേഹത്തിന്റെ ബൗളിങ് ലോകം മുഴുവന്‍ കണ്ടു. ഏറെ കാലത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവ്. എല്ലാവരും ഈ ബുമ്രയെ കാണാനാണ് കാത്തിരുന്നത്. എത്ര മികവോടെയാണ് അദ്ദേഹം പന്തെറിഞ്ഞത്'- രവി ബിഷ്‌ണോയ് വ്യക്തമാക്കി. 

അയര്‍ലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡ് 139 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി. ഇതോടെ ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ചു ഇന്ത്യ രണ്ട് റണ്‍സിനു വിജയിച്ചതായി പ്രഖ്യാപിച്ചു. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ബുമ്ര രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ബുമ്രയാണ് കളിയിലെ താരവും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com