ആര് കപ്പടിച്ചാലും ചരിത്രം; വനിതാ ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ ഇന്ന്; കിരീടം നേടാന്‍ ഇംഗ്ലണ്ടും സ്‌പെയിനും

ഏറെ സവിശേഷതകള്‍ നിറഞ്ഞ വനിതാ ലോകകപ്പിനാണ് ഇത്തവണ ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് സംയുക്ത വേദികള്‍ സാക്ഷിയായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: വനിതാ ഫുട്‌ബോളില്‍ പുതിയ ലോക ചാമ്പ്യനെ കാണാം. ഇന്ന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട്- സ്‌പെയിനിനെ നേരിടും. ചരിത്രത്തിലാദ്യമയാണ് ഇരു ടീമുകളും വനിതാ ലോക പോരിന്റെ ഫൈനലിലേക്ക് കടന്നത്. ഇരു ടീമുകളില്‍ ആര് കപ്പടിച്ചാലും അതു വനിതാ പോരില്‍ പുതു ചരിത്രമായി മാറും. 

ഏറെ സവിശേഷതകള്‍ നിറഞ്ഞ വനിതാ ലോകകപ്പിനാണ് ഇത്തവണ ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് സംയുക്ത വേദികള്‍ സാക്ഷിയായത്. നിലവിലെ ചാമ്പ്യന്‍മാരും വനിതാ ലോകകപ്പ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയിട്ടുള്ളവരുമായ അമേരിക്ക തുടക്കത്തില്‍ തന്നെ പുറത്തായതടക്കമുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ പോരാട്ടം സമ്മാനിച്ചു. ലോകമെങ്ങും വനിതാ ലോകകപ്പിനു കാണികള്‍ വര്‍ധിച്ചതും ഇത്തവണത്തെ സവിശേഷതയാണ്.

ഉജ്ജ്വലമായ മുന്നേറ്റമാണ് ഇത്തവണ ഇംഗ്ലണ്ടും സ്‌പെയിനും നടത്തിയത്. ആതിഥേയരായ ഓസ്‌ട്രേലിയയും സെമിയിലെത്തി കരുത്തു കാട്ടി. മൂന്നാം സ്ഥാനക്കാരായി സ്വീഡന്‍ മാറി. ഇന്നലെ നടന്ന പോരില്‍ അവര്‍ ഓസ്‌ട്രേലിയയെ 2-0ത്തിനു വീഴ്ത്തി. 

ഇംഗ്ലണ്ടിനെ സംബന്ധിച്ചു മറ്റൊരു ലക്ഷ്യവുമുണ്ട്. പുരുഷ ടീം 1966ല്‍ കിരീടം നേടിയ ശേഷം ഒരു ഫുട്‌ബോള്‍ ലോക കിരീടം അവര്‍ക്കില്ല. ഈ കുറവ് പരിഹരിക്കാനുള്ള സുവര്‍ണാവസരവും ഇംഗ്ലീഷ് വനിതകള്‍ക്കുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com