പരമ്പര ഉറപ്പിക്കാന്‍ 'യങ് ഇന്ത്യ'- അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 ഇന്ന്

ബാറ്റര്‍മാര്‍ക്ക് ആദ്യ മത്സരത്തില്‍ മഴ പെയ്തതിനാല്‍ അധികം പരീക്ഷണം നേരിടേണ്ടി വന്നില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഡബ്ലിന്‍: ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഉറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തില്‍ മഴ കളിച്ചതോടെ ഡെക്ക്‌വര്‍ത്ത്- ലൂയീസ് നിയമം അനുസരിച്ച് ഇന്ത്യ രണ്ട് റണ്ണിനു വിജയം സ്വന്തമാക്കിയിരുന്നു. ഇന്നും ജയിച്ചു പരമ്പര ഉറപ്പിക്കുകയാണ് ബുമ്രയുടെ നേതൃത്വത്തിലുള്ള യുവ ഇന്ത്യന്‍ ടീം ലക്ഷ്യം വയ്ക്കുന്നത്. അയര്‍ലന്‍ഡ് തിരിച്ചു വരവും നോട്ടമിടുന്നു. 

മിന്നും ബൗളിങുമായി തിരിച്ചു വരവ് ആഘോഷമാക്കിയ ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്‌റയടക്കമുള്ള ബൗളര്‍മാര്‍ ഫോമിലാണ്. ബാറ്റര്‍മാര്‍ക്ക് ആദ്യ മത്സരത്തില്‍ മഴ പെയ്തതിനാല്‍ അധികം പരീക്ഷണം നേരിടേണ്ടി വന്നില്ല. 

ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാതെ വന്ന പേസര്‍ അര്‍ഷ്ദീപ് സിങിനു പകരം ആവേശ് ഖാനെ ഇന്ത്യ പരീക്ഷിച്ചേക്കും. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് പോരാട്ടം. 

ബുമ്‌റ കഴിഞ്ഞ ടീമിലെ പരിചയ സമ്പന്നനായ താരം സഞ്ജു സാംസണാണ്. ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ഡുബെ, റിങ്കു സിങ് എന്നിവര്‍ക്കൊക്കെ മികവ് പ്രകടിപ്പിക്കാനുള്ള അവസരമാണ് പരമ്പര. ആദ്യ മത്സരത്തില്‍ അതിനു സാധിച്ചില്ലെങ്കിലും ഈ മത്സരത്തില്‍ മികവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. 

അയര്‍ലന്‍ഡ് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. ബാറ്റര്‍മാരില്‍ നിന്നു മികച്ച പ്രകടനമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തില്‍ അതു പ്രകടിപ്പിക്കാന്‍ സാധിക്കാതെ വന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com