രണ്ട് തലമുറകള്‍, നാല് മണിക്കൂര്‍ നീണ്ട ക്ലാസിക്ക്; അല്‍ക്കരാസിനോട് കണക്കു തീര്‍ത്ത് കിരീടം സ്വന്തമാക്കി ജോക്കോവിച്

വിംബിള്‍ഡണില്‍ ജോക്കോവിചിനെ അട്ടിമറിച്ച് കിരീടം നേടിയാണ് അല്‍ക്കരാസ് സിന്‍സിനാറ്റിയിലെത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിന്‍സിനാറ്റി: വിംബിള്‍ഡണിലെ തോല്‍വിക്ക് സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച് കണക്കു തീര്‍ത്തു. സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ കൗമാര വിസ്മയവും ലോക ഒന്നാം നമ്പര്‍ താരവുമായ കാര്‍ലോസ് അല്‍ക്കരാസിനെ വീഴ്ത്തി ജോക്കോ കിരീടമുയര്‍ത്തി. 

കൗമാര താരത്തിന്റെ കനത്ത വെല്ലുവിളിയും ശാരീരിക ബുദ്ധിമുട്ടുകളും അതിജീവിച്ചാണ് ജോക്കോ വിജയിച്ചത്. ടെന്നീസ് ലോക കണ്ട് ക്ലാസിക്ക് പോരാട്ടമാണ് സിന്‍സിനാറ്റിയില്‍ കണ്ടത്. മത്സരം നാല് മണിക്കൂര്‍ നീണ്ടു. സ്‌കോര്‍: 5-7, 7-6 (9-7), 7-6 (7-4).

വിംബിള്‍ഡണില്‍ ജോക്കോവിചിനെ അട്ടിമറിച്ച് കിരീടം നേടിയാണ് അല്‍ക്കരാസ് സിന്‍സിനാറ്റിയിലെത്തിയത്. 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ റെക്കോര്‍ഡുള്ള ജോക്കോ എക്കാലത്തേയും മികച്ച ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ റെക്കോര്‍ഡുള്ള മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പമെത്താനുള്ള ശ്രമത്തിലായിരുന്നു. ആ സ്വപ്നമാണ് അല്‍ക്കരാസ് തല്ലിക്കെടുത്തിയത്. ആ തോല്‍വിക്കാണ് ജോക്കോ കണക്കു തീര്‍ത്തത്. 

സെമിയില്‍ ഗംഭീര തിരിച്ചു വരവ് നടത്തിയാണ് അല്‍ക്കരാസ് വിജയം പിടിച്ച് ഫൈനലുറപ്പിച്ചത്. അവസാന നാലില്‍ ഹുബര്‍ട്ട് ഹര്‍ക്കസിന്റെ കടുത്ത വെല്ലുവിളിയാണ് അല്‍ക്കരാസ് അതിജീവിച്ചത്. സ്‌കോര്‍: 2-6, 7-6, (74), 63. 

അലക്സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച് ഫൈനലിലേക്ക് കടന്നത്. അനായാസമായാണ് സെര്‍ബിയന്‍ ഇതിഹാസത്തിന്റെ മുന്നേറ്റം. സ്‌കോര്‍: 7-6, 7-5.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com