ഇന്ത്യ- പാക് ക്രിക്കറ്റില്‍ മഞ്ഞുരുക്കം? ഏഷ്യാ കപ്പ് കാണാന്‍ ബിസിസിഐ അധ്യക്ഷന്‍ പാകിസ്ഥാനിലേക്ക്

ഈ മാസം 30 മുതലാണ് പോരാട്ടം. സെപ്റ്റംബര്‍ നാലിനാണ് ബിന്നിയും രാജീവ് ശുക്ലയും പാകിസ്ഥാനിലെത്തുന്നത്. വാഗ അതിര്‍ത്തി വഴിയാണ് ഇരുവരും പോകുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: പാക് മണ്ണില്‍ കളിക്കില്ലെന്ന ഇന്ത്യയുടെ ഉറച്ച നിലപാടാണ് പാകിസ്ഥാന് ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ആതിഥേയത്വം പങ്കിടേണ്ടി വരാന്‍ ഇടയാക്കിയത്. ഇപ്പോഴിതാ ശ്രദ്ധയമായൊരു റിപ്പോര്‍ട്ടാണ് വരുന്നത്. ബിസിസിഐ അധ്യക്ഷന്‍ റോജര്‍ ബിന്നിയും ഉപാധ്യക്ഷന്‍ രാജീവ് ശുക്ലയും ഏഷ്യാ കപ്പ് പോരാട്ടം കാണാന്‍ പാക് മണ്ണിലിറങ്ങുമെന്നാണ് വിവരം. 

ഈ മാസം 30 മുതലാണ് പോരാട്ടം. സെപ്റ്റംബര്‍ നാലിനാണ് ബിന്നിയും രാജീവ് ശുക്ലയും പാകിസ്ഥാനിലെത്തുന്നത്. വാഗ അതിര്‍ത്തി വഴിയാണ് ഇരുവരും പോകുന്നത്. നാലിനു ലാഹോറിലെ ഗവര്‍ണര്‍ ഹൗസില്‍ സംഘടിപ്പിക്കുന്ന അത്താഴ വിരുന്നില്‍ ഇരുവരും പങ്കെടുക്കും. പാക് ക്രിക്കറ്റ് ബോര്‍ഡാണ് വിരുന്നൊരുക്കുന്നത്. 

ഏഷ്യാ കപ്പിലെ 13 മത്സരങ്ങളില്‍ നാലെണ്ണമാണ് പാകിസ്ഥാനില്‍. ശേഷിക്കുന്ന ഒന്‍പത് മത്സരങ്ങള്‍ ശ്രീലങ്കയിലാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ ലങ്കന്‍ മണ്ണിലാണ് അരങ്ങേറുന്നത്. 

സ്‌പെറ്റംബര്‍ രണ്ടിനാണ് ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍. ബിന്നി, ശുക്ല എന്നിവര്‍ക്കു പുറമെ പല്ലക്കീലില്‍ നടക്കുന്ന ഈ മത്സരത്തില്‍ ബിസിസിഐ സെക്രട്ടറി ജെയ് ഷായും പങ്കെടുക്കും. ഇതിനു പിന്നാലെയാണ് ഇരുവരും പാക് മണ്ണിലേക്ക് പോകുന്നത്. 

ഓഗസ്റ്റ് 30ന് ഉദ്ഘാടന പോരില്‍ പാകിസ്ഥാന്‍ നേപ്പാളുമായി ഏറ്റുമുട്ടും. സെപ്റ്റബര്‍ മൂന്നിന് ബംഗ്ലാദേശ്- അഫ്ഗാനിസ്ഥാന്‍, അഞ്ചിനു അഫ്ഗാനിസ്ഥാന്‍- ശ്രീലങ്ക പോരാട്ടങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ പാക് മണ്ണില്‍ അരങ്ങേറുന്നത്. സെപ്റ്റംബര്‍ ആറിനു ആദ്യ സൂപ്പര്‍ 4 മത്സരവും പാകിസ്ഥാനിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com