സ്വർണം നേടിയ ഇന്ത്യൻ ടീം/ എഎൻഐ
സ്വർണം നേടിയ ഇന്ത്യൻ ടീം/ എഎൻഐ

ലോക ബ്ലൈൻഡ് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സ്വര്‍ണം; അഭിനന്ദിച്ച് രാഷ്ട്രപതി

ഫൈനലിൽ ഓസ്ട്രേലിയയെ 9 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്

ബർമിങ്ഹാം: ലോക ബ്ലൈൻഡ് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സ്വര്‍ണം. ഫൈനലിൽ ഓസ്ട്രേലിയയെ 9 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. 

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 8 വിക്കറ്റിന് 114 റൺസെടുത്തു. ലെവിസ് 29ഉം, വേബേക്ക 30 റൺസും നേടി. ഇന്ത്യക്കു വേണ്ടി ദീപിക, പത്മിനി തുടു, മലയാളിയായ സാന്ദ്ര ഡേവിസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മഴ മൂലം കളി തടസ്സപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയുടെ വിജയലക്ഷ്യം 9 ഓവറിൽ 43 റൺസായി പുനർനിർണയിച്ചു. 11 പന്തിൽ 18 റൺസെടുത്ത ദീപികയും 7 പന്തിൽ 11 റൺസെടുത്ത ഗംഗാ നീലപ്പയുമാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്.

കിരീടം നേടിയ ഇന്ത്യൻ വനിതാ ടീമിനെ രാഷ്ട്രപതി ദ്രൗപദി മുർമു അഭിനന്ദിച്ചു. ഇന്നു നടക്കുന്ന പുരുഷവിഭാഗം ഫൈനലിൽ ഇന്ത്യ - പാക്കിസ്ഥാനെ നേരിടും.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com