ബ്രാവോയുടെ പേസില്‍ പന്ത് കൊണ്ടു ഹെല്‍മറ്റ് ഊരിത്തെറിച്ചു; ജോണ്‍സന്‍ ചാള്‍സ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

സിപിഎല്ലില്‍ സെന്റ് ലൂസിയ കിങ്‌സും ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് പോരാട്ടത്തിനിടെയാണ് സംഭവം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഗയാന: ബാറ്റ് ചെയ്യുന്നതിനിടെ പന്ത് തലയ്ക്ക് കൊണ്ടു അകാലത്തില്‍ പൊലിഞ്ഞ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പ്രതിഭ് ഫില്‍ ഹ്യൂസിനെ ആരും മറക്കാനിടയില്ല. സമാനമായ മറ്റൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ ജോണ്‍സന്‍ ചാള്‍സ്. 

കരിബീയന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തിലാണ് ഭയപ്പെടുത്തുന്ന രംഗങ്ങള്‍. പന്ത് കൊണ്ടു താരത്തിന്റെ ഹെല്‍മറ്റ് തലയില്‍ നിന്നു ഊരി വീണു. വലിയൊരു അപകടത്തില്‍ നിന്നാണ് താരം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 

സിപിഎല്ലില്‍ സെന്റ് ലൂസിയ കിങ്‌സും ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് പോരാട്ടത്തിനിടെയാണ് സംഭവം. സെന്റ് ലൂസിയയുടെ ഓപ്പണറാണ് ചാള്‍സ്. നൈറ്റ്‌റൈഡേഴ്‌സ് ബൗളര്‍ ഡ്വെയ്ന്‍ ബ്രാവോയുടെ പന്തിലാണ് താരത്തിന്റെ ഹെല്‍മറ്റ് പന്ത് കൊണ്ടു തലയില്‍ നിന്നു ഊരിത്തെറിച്ചത്. 

ബ്രോവോയുടെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാറ്റില്‍ തട്ടി പന്ത് കുത്തിയുയര്‍ന്നു ഹെല്‍മറ്റില്‍ കൊള്ളുകയായിരുന്നു. പിന്നാലെ ഇത് ഊരി തെറിച്ചു. താഴെ വീഴുന്നതിനിടെ കാലില്‍ തട്ടി ഹെല്‍മറ്റ് സ്റ്റംപില്‍ വീഴാതെ ഗ്രൗണ്ടില്‍ പതിക്കുകയായിരുന്നു. 

പരിശോധന നടത്തി താരത്തിനു കുഴപ്പമൊന്നുമില്ലെന്നു കണ്ടതോടെ മത്സരം തുടര്‍ന്നു. 31 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം ചാള്‍സ് 37 റണ്‍സെടുത്തു. മത്സരത്തില്‍ സെന്റ് ലൂസിയ 54 റണ്‍സിന്റെ വിജയം ആഘോഷിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com