മിന്നുവിന് രണ്ട് വിക്കറ്റുകള്‍; രണ്ടാം പോരില്‍ ഇംഗ്ലണ്ടിനോടു തോല്‍വി വഴങ്ങി ഇന്ത്യ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റെടുത്തത് 149 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇംഗ്ലണ്ട് വനിതകള്‍ 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യ വനിതാ എ ടീമിനെതിരായ രണ്ടാം ടി20യില്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട് എ വനിതാ സംഘം. നാല് വിക്കറ്റ് വിജയമാണ് സന്ദർശകർ സ്വന്തമാക്കിയത്.  ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയില്‍. അവസാന പോരാട്ടം നിര്‍ണായകമായി. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റെടുത്തത് 149 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇംഗ്ലണ്ട് വനിതകള്‍ 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. 

ഇസി വോങിന്റെ ഓള്‍ റൗണ്ട് മികവാണ് ഇംഗ്ലണ്ടിനു ജയം ഒരുക്കിയത്. താരം 35 റണ്‍സും ഒരു വിക്കറ്റും വീഴ്ത്തി. 

ഇന്ത്യന്‍ ക്യാപ്റ്റനും മലയാളിയുമായ മിന്നു മണി ബൗളിങില്‍ തിളങ്ങി. മിന്നു മൂന്നോവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിങില്‍ താരം 13 പന്തില്‍ 14 റണ്‍സെടുത്തു. 

ഇന്ത്യക്കായി കനിക അഹുജ (27), ഉമ ഛേത്രി, ആരുഷി ഗോയല്‍ (26) എന്നിവരും തിളങ്ങി. ഗോയല്‍ പുറത്താകാതെ നിന്നു. ദിഷ കസാതാണ് രണ്ടക്കം കടന്ന മറ്റൊരു താരം. ദിഷ 20 റണ്‍സെടുത്തു. 

ഇംഗ്ലണ്ടിനായി ഇസി വോങിനു പുറമെ ഓപ്പണര്‍ ഗ്രെയ്‌സ് സ്‌ക്രിവെന്‍സ് 29 റണ്‍സ് കണ്ടെത്തി. വോങ് പുറത്താകാതെ നിന്നു. മായ ബൗഷിയര്‍ 27 റണ്‍സെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com