രചിന്‍ രവീന്ദ്ര, ട്രാവിസ് ഹെഡ്ഡ്... ഐപിഎല്ലിന് രജിസ്റ്റര്‍ ചെയ്തത് 1166 താരങ്ങള്‍; ടീമുകള്‍ക്ക് വേണ്ടത് 77 പേരെ; ലേലം ആവേശകരമാകും

77 താരങ്ങളെയാണ് ടീമുകള്‍ക്ക് ആവശ്യമുള്ളത്. ഇതില്‍ 30 വിദേശ താരങ്ങള്‍ക്കായിരിക്കും അവസരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്‍ കളിക്കാന്‍ ആഗ്രഹിച്ച് നിരവധി താരങ്ങള്‍. 2024 സീസണിലേക്കുള്ള താര ലേലം ഈ മാസം 19ന് നടക്കാനിരിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി താര ലേലത്തിലേക്ക് രജിസ്റ്റര്‍ ചെയ്തത് 1166 താരങ്ങള്‍. ലോകകപ്പില്‍ തിളങ്ങിയ നിരവധി താരങ്ങളടക്കമുള്ളവര്‍ രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. 

ഫൈനലില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയ ഓസീസ് ഓപ്പണര്‍ . അതേസമയം ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ പേര് നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയം. 

830 ഇന്ത്യന്‍ താരങ്ങള്‍, 336 വിദേശ താരങ്ങള്‍, 45 അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ എന്നിവരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 212 ക്യാപ്ഡ് താരങ്ങളും 909 അണ്‍ ക്യാപ്ഡ് താരങ്ങളുമുണ്ട്.

77 താരങ്ങളെയാണ് ടീമുകള്‍ക്ക് ആവശ്യമുള്ളത്. ഇതില്‍ 30 വിദേശ താരങ്ങള്‍ക്കായിരിക്കും അവസരം.  

ഉമേഷ് യാദവ്, ശാര്‍ദുല്‍ ഠാക്കൂര്‍, കേദാര്‍ ജാദവ്, ഹര്‍ഷല്‍ പട്ടേല്‍, വരുണ്‍ ആരോണ്‍, കെഎസ് ഭരത്, സിദ്ധാര്‍ഥ് കൗള്‍, ധവാല്‍ കുല്‍ക്കര്‍ണി, ശിവം മവി, ഷഹ്ബാസ് നദീം, കരുണ്‍ നായര്‍, മനിഷ് പാണ്ഡെ, ഹര്‍ഷല്‍ പട്ടേല്‍, ചേതന്‍ സക്കറിയ, മന്‍ദീപ് സിങ്, ബരിന്ദര്‍ സ്രാന്‍, ജയദേവ് ഉനദ്കട്, ഹനുമ വിഹാരി, സന്ദീപ് വാര്യര്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com