നടക്കാനാവുന്നിടത്തോളം ഐപിഎല്‍ കളിക്കും; കരിയറില്‍ ഏറെ പ്രയോജനം ചെയ്‌തെന്ന് മാക്‌സ്‌വെല്‍

ഞാന്‍ അവസാനം കളിക്കുന്ന ടൂര്‍ണമെന്റ് ഐപിഎല്‍ ആയിരിക്കും.നടക്കാന്‍ പറ്റുന്നിടത്തോളം ഈ ഐപിഎല്‍ കളിക്കുമെന്ന് മാക്‌സ് വെല്‍ പറഞ്ഞു
വിരാട് കോഹ് ലിക്കൊപ്പം മാക്‌സ്‌വെല്‍
വിരാട് കോഹ് ലിക്കൊപ്പം മാക്‌സ്‌വെല്‍


മെല്‍ബണ്‍:  നടക്കാന്‍ പറ്റുന്നിടത്തോളം ഐപിഎല്‍ കളിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ കിരീടം ഓസ്‌ട്രേലിയക്ക് നേടി കൊടുക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് ഈ 35കാരന്‍ കളിച്ചത്. 

ഞാന്‍ അവസാനം കളിക്കുന്ന ടൂര്‍ണമെന്റ് ഐപിഎല്‍ ആയിരിക്കും.
നടക്കാന്‍ പറ്റുന്നിടത്തോളം ഈ ഐപിഎല്‍ കളിക്കുമെന്ന് മാക്‌സ് വെല്‍ പറഞ്ഞു. എന്റെ കരിയറില്‍ ഉടനീളം ഐപിഎല്‍ എനിക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്. പ്രിയപ്പെട്ട കളിക്കാര്‍, മികച്ച പരിശീലകര്‍ തുടങ്ങി എന്റെ കരിയറിന് ഏറെ പ്രയോജനകരമായിരുന്നെന്നും മാക്‌സ് വെല്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടുമാസമായി വീരാടിന്റെയും ഡീവില്ല്യേഴ്‌സിന്റെയും തോളില്‍ കൈയിട്ട് നടക്കുകയാണ്. മറ്റ് കളികള്‍ കാണുമ്പോള്‍ അവരുമായി സംസാരിക്കുന്നു. ഏതൊരു കളിക്കാരനും കിട്ടുന്ന മികച്ച അനുഭവപാഠം കുടിയാണ് ഐപിഎല്‍ എന്ന മാക്‌സ് വെല്‍ പറഞ്ഞു

ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കണമെന്ന് മാക്സ്വെല്‍ പറഞ്ഞു. 

സ്വന്തം തട്ടകത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയ ഇപ്പോള്‍ 2021ല്‍ നേടിയ ടി20 ലോക കിരീടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് 21ല്‍ ഓസ്‌ട്രേലിയ കിരീടം നേടിയത്. പാകിസ്ഥാനെ തോല്‍പ്പിച്ച് ഇംഗ്ലണ്ടായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകജേതാക്കള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com